Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്താൻകോട്ടിനു സമാനമായ ഭീകരാക്രമണം ഇനിയുമുണ്ടാകുമോ? ഐജിയുടെ വാഹനം മോഷ്ടിക്കപ്പെട്ടു; കരുതിയിരിക്കണമെന്നു സുരക്ഷാവിഭാഗം

പത്താൻകോട്ടിനു സമാനമായ ഭീകരാക്രമണം ഇനിയുമുണ്ടാകുമോ? ഐജിയുടെ വാഹനം മോഷ്ടിക്കപ്പെട്ടു; കരുതിയിരിക്കണമെന്നു സുരക്ഷാവിഭാഗം

ന്യൂഡൽഹി: പത്താൻകോട്ട് മോഡൽ ഭീകരാക്രമണം ഇനിയുമുണ്ടാകാമെന്ന ആശങ്കയിൽ രാജ്യതലസ്ഥാനം. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഐജിയുടെ ഔദ്യോഗിക വാഹനം മോഷ്ടിക്കപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

പത്താൻകോട്ടിൽ ആക്രമണത്തിനെത്തിയ ഭീകരർ അതിനുമുമ്പ് ഗുർദാസ്പുർ എസ്‌പിയുടെ വാഹനം തട്ടിയെടുത്തിരുന്നു. അതിലാണ് പത്താൻകോട്ടെ വ്യോമസേനാതാവളത്തിൽ ഭീകരർ എത്തിയത്.

നോയിഡയിലെ 23-ാം സെക്ടറിൽനിന്നാണ് ഐടിബിപി ഐജിയുടെ നീല ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ഔദ്യോഗിക വാഹനം മോഷ്ടിക്കപ്പെട്ടത്. ഇന്ത്യോ-ടിബറ്റൻ അതിർത്തി ഇൻസ്‌പെക്ടർ ജനറൽ ആനന്ദ് സ്വരൂപിന്റെ നീല ബീക്കൺ ലൈറ്റ് ഘടിപ്പിച്ച 'ടാറ്റാ സഫാരി'യാണ് നോയിഡയിൽ നിന്ന് പുലർച്ചെ മോഷണം പോയത്. സംഭവത്തെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സിഎച്ച് 2915 എന്ന ചണ്ഡീഗഢ് രജിസ്‌ട്രേഷനിലുള്ള കാറാണ് മോഷണം പോയിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങൾ അടുത്തിരിക്കെ പൊലീസ് ഐജിയുടെ വാഹനം മോഷ്ടിക്കപ്പെട്ടത് അതീവ ഗൗരവകരമായാണ് സുരക്ഷാ വിഭാഗങ്ങൾ കാണുന്നത്.

ഭീകരാക്രമണം രണ്ടു ദിവസത്തിനുള്ളിൽത്തന്നെ നടക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. റിപ്പബ്ലിക് ദിനാഘോഷം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഭീകരർ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി ഐബി റിപ്പോർട്ട് നൽകിയിരുന്നു.

ഹരിദ്വാറിൽ നടക്കുന്ന അർധകുംഭമേളയിലും ഡൽഹിയിലെ പ്രധാനകേന്ദ്രങ്ങളിലും ആക്രമണത്തിന് പദ്ധതിയിട്ടെന്ന രഹസ്യവിവരത്തെതുടർന്ന് ഡൽഹി പൊലീസ് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ ഉത്തരാഖണ്ഡിൽ കസ്റ്റഡിയിലെടുത്തു. ഐഎസിനായി ഇന്ത്യയിൽനിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന അൻസാർ അൽ ത്വാഹിദിന് ആളുകളെ എത്തിക്കുന്ന ഷാഫി അർമാറുമായി ഇവർ തുടർച്ചയായി ബന്ധം പുലർത്തിയിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP