Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ മാറിടം ഒറിജിനൽ ആണോ? അദ്ധ്യാപകർക്കായുള്ള അഭിമുഖത്തിന് സ്‌കൂളിൽ എത്തിയപ്പോൾ പ്രിൻസിപ്പളിന്റെ ചോദ്യം കേട്ട അദ്ധ്യാപിക ഞെട്ടി

നിങ്ങളുടെ മാറിടം ഒറിജിനൽ ആണോ? അദ്ധ്യാപകർക്കായുള്ള അഭിമുഖത്തിന് സ്‌കൂളിൽ എത്തിയപ്പോൾ പ്രിൻസിപ്പളിന്റെ ചോദ്യം കേട്ട അദ്ധ്യാപിക ഞെട്ടി

കൊൽക്കത്ത: അദ്ധ്യാപികർക്ക് വേണ്ടിയുള്ള അഭിമുഖത്തിന് സ്‌കൂളിൽ എത്തിയ ടീച്ചർ ഇന്റർവ്യൂ ബോർഡിന്റെ ചോദ്യം കേട്ട് ഞെട്ടി. പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള അഭിമുഖ പാനലിന് അറിയേണ്ടിയിരുന്നത് യുവതിയുടെ മാറിട ഒറിജിനൽ ആണോ എന്നതായിരുന്നു. സുചിത്ര എന്ന് ട്രാൻസ്ജെഡൻഡർ യുവതിയാണ് അദ്ധ്യാപകരുടെ മോശം പെരുമാറ്റത്തിന് ഇരയായത്.

30കാരിയായ ഇവർക്ക് രണ്ട് എം എയും ബി എഡ് യോഗ്യതയും 10 വർഷം അനുഭവ സമ്പത്തും ഉണ്ടായിരുന്നു. എന്നാൽ അഭിമുഖത്തിയപ്പോൾ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള അഭിമുഖ പാനൽ ഇവരോട് ചോദിച്ചത് ട്രാൻസ്ജെഡൻഡർ എന്ന നിലയിൽ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു എന്നും സുചിത്ര പറയുന്നു.

മാറിടം ഒറിജിനലാണോ എന്നും പ്രസവിച്ചിട്ടുണ്ടോ എന്നുമൊക്കെയായിരുന്നു ഇന്റർ വ്യൂ നടത്തിയവർ ചോദിച്ചത്. എന്നാൽ തന്റെ വിദ്യാഭ്യാസ യോഗ്യതടോ അനുഭവ സമ്പത്തോ ഒന്നും അഅവർക്ക് അറിയേണ്ടായിരുന്നെന്നും ഇവർ പറയുന്നു. കൊൽക്കത്തിയിലെ പ്രശ്സതമായ സ്‌കൂളിലായിരുന്നു ഇവർ അഭിമുഖത്തിന് ചെന്നത്. അതിൽ ഒരു അദ്ധ്യാപകൻ ഇവരോട് പുരുഷന്മാർ ഇടുന്ന തരത്തിലുള്ള വസ്ത്രം ഇട്ട് സ്‌കൂളിൽ എത്തണം എന്ന് ആവശ്യപ്പെട്ടു.

2017 ൽ ആണ് ഇവർ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധയമായത്. എന്നാൽ ഇവരുടെ മാർക്ക് ലിസ്റ്റിലും സർട്ടിഫിക്കറ്റിലും സുചിത്ര പുരുഷനാണ് എന്നായിരുന്നു രേഖപ്പെടുത്തിരുന്നത്. ഓരോ ചോദ്യത്തിലും താൻ അപമാനിക്കപ്പെടുകയായിരുന്നു എന്നും ട്രാൻസ്ജെൻഡർ യുവതി അല്ലായിരുന്നു എങ്കിൽ ഇവർ ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുമായിരുന്നോ എന്നും സുചിത്ര ചോദിക്കുന്നു.

സർജറി ചെയ്യുന്നതിനു മുമ്പും ഇവർ കൊൽക്കത്തയിലെ ഒരു സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. എന്നാൽ അവിടെയുള്ള എല്ലാവരും വലിയ സഹകരണമായിരുന്നു എന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP