Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തെറ്റുതിരുത്തി മദ്രാസ് ഐഐടി; മോദി സർക്കാരിനെ വിമർശിച്ച വിദ്യാർത്ഥി പ്രസ്ഥാനത്തിനുള്ള വിലക്ക് നീക്കി; സംഘടന പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന് പുതിയ വിശദീകരണം

തെറ്റുതിരുത്തി മദ്രാസ് ഐഐടി; മോദി സർക്കാരിനെ വിമർശിച്ച വിദ്യാർത്ഥി പ്രസ്ഥാനത്തിനുള്ള വിലക്ക് നീക്കി; സംഘടന പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന് പുതിയ വിശദീകരണം

ചെന്നൈ: നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാറിനെ വിമർശിച്ചതിന്റെ പേരിൽ വിദ്യാർത്ഥി സംഘടനയായ അംേബദ്കർ പെരിയാർ സ്റ്റുഡന്റ്‌സ് സർക്കിളിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഐ.ഐ.ടി പിൻവലിച്ചു. വിദ്യാർത്ഥി സംഘടനയുമായി ഐഐടി ഡയറക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

വിദ്യാർത്ഥി സംഘടന പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന് ചർച്ചയിലൂടെ ബോധ്യപ്പെടുത്തി. ഇതോടെയാണ് നിരോധനം പിൻവലിച്ചത്. വിദ്യാർത്ഥി മുന്നേറ്റത്തിന്റെ വിജയമായി തീരുമാനത്തെ സംഘടന വിശേഷിപ്പിച്ചു. സ്വതന്ത്രമായി തുടർന്നും ആശയ പ്രചരണം നടത്തുമെന്നും വ്യക്തമാക്കി. പിന്നോക്ക വിഭാഗഗങ്ങൾക്കായുള്ള ദേശീയ കമ്മീഷന്റെ വിമർശനം കൂടി കണക്കിലെടുത്താണ് ഐഐടിയുടെ നടപടി.

ബി.ആർ. അംബേദ്കറുടെയും പെരിയാറിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം നിലവിൽ വന്ന സംഘടനയാണ് അംേബദ്കർ പെരിയാർ സ്റ്റുഡന്റ്‌സ് സർക്കിൾ (എ.പി.എസ്.സി.). സംഘടന മോദി സർക്കാറിനെതിരെ ദളിത് വിദ്യാർത്ഥികളെ സംഘടിപ്പിക്കുകയാണെന്നും വിദ്വേഷം വളർത്തുന്ന പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും ആരോപിച്ച് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് ഊമക്കത്ത് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഐ.ഐ.ടി. മദ്രാസ് അധികൃതരുടെ നടപടി.

പരാതികൾ ചൂണ്ടിക്കാട്ടി മാനവശേഷി മന്ത്രാലയം ഐ.ഐ.ടി.ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി വന്നത്. വിലക്ക് ഏർപ്പെടുത്തിയ സംഘടന ഈയിടെ ഐ.ഐ.ടി. കാമ്പസിൽ സംഘടിപ്പിച്ച സെമിനാറിൽ ദ്രവീഡിയൻ സർവകലാശാലയിലെ അദ്ധ്യാപകൻ ആർ. വിവേകാനന്ദ ഗോപാൽ അംേബദ്കറുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ സംസാരിച്ചിരുന്നു. ഈ പ്രഭാഷണത്തിന്റെ പകർപ്പ് സംഘടന കാമ്പസിൽ വിതരണം ചെയ്തു. മോദി സർക്കാറിനെതിരെ നിശിത വിമർശമുയർത്തുന്ന പ്രഭാഷണമായിരുന്നു ഇത്.

ഈ വിലക്ക് വ്യാപക പ്രതിഷേധത്തിന് ഇടവരുത്തി. കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയത്തിനെതിരെ ദേശീയ തലത്തിൽ പ്രചരണം തുടങ്ങി. ഈ സാഹചര്യത്തിലാണ് നിരോധനം പിൻവലിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP