Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം ഛായാചിത്രത്തെ നോക്കി അറിയില്ലെന്ന് തീവ്രവാദി പറഞ്ഞത് പൂണെ ഭീകരവിരുദ്ധ സേന വിശ്വസിച്ചു; രണ്ട് തവണ പൂണെ പൊലീസ് തന്നെ തിരിച്ചറിഞ്ഞില്ലെന്ന് ഇന്ത്യൻ മുജാഹിദിന്റെ മാദ്ധ്യമ വിഭാഗം തലവന്റെ വെളിപ്പെടുത്തൽ

സ്വന്തം ഛായാചിത്രത്തെ നോക്കി അറിയില്ലെന്ന് തീവ്രവാദി പറഞ്ഞത് പൂണെ ഭീകരവിരുദ്ധ സേന വിശ്വസിച്ചു; രണ്ട് തവണ പൂണെ പൊലീസ് തന്നെ തിരിച്ചറിഞ്ഞില്ലെന്ന് ഇന്ത്യൻ മുജാഹിദിന്റെ മാദ്ധ്യമ വിഭാഗം തലവന്റെ വെളിപ്പെടുത്തൽ

ഡൽഹി : തീവ്രവാദിയുടെ സ്‌കെച്ച് വരച്ചാൽ മാത്രം പോരാ, അയാളെ കണ്ടാൽ തിരിച്ചറിയുകയും വേണം. ഭീകരവാദിയുടെ സ്‌കെച്ച് അയാളെ തന്നെ കാണിച്ച് ആളെ അറിയാമോ എന്ന് ചോദിക്കുന്നതിന് മുമ്പ് പൊലീസുകാർ വ്യക്തിയുടെ മുഖത്തേക്ക് ഒന്ന് നോക്കുകയെങ്കിലും വേണം. ഈ സാമാന്യബുദ്ധി പോലുമില്ലാത്ത ഭീകരവിരുദ്ധ സേനാംഗങ്ങളുടെ സാന്നിധ്യമാണ് രാജ്യസുരക്ഷയ്ക്ക് കൂടുതൽ അപകടം.

ഇന്ത്യൻ മുജാഹിദിന്റെ തീവ്രവാദ പ്രവർത്തനമാണ് രാജ്യം നേരിടുന്ന പ്രധാന ഭീഷണി. മുജാഹിദിന്റെ തീവ്രവാദി പ്രവർത്തനങ്ങൾക്കെതിരെ സദാ ജാഗരൂഗരാണ് സുരക്ഷാ ഉദ്യോഗസ്ഥർ. പക്ഷേ തീവ്രവാദികൾക്ക് രക്ഷപ്പെടാൻ വലിയ പഴുതുകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാകുന്നുവെന്നാണ് വ്യക്തമാക്കപ്പെടുന്ന ചിത്രം. അതും ഭീകരവിരുദ്ധ സേനയിൽ നിന്ന്.

ഇന്ത്യൻ മുജാഹിദിന്റെ മാദ്ധ്യമ വിഭാഗത്തിന്റെ തലവനാണ് അജാസ് ഷെയ്ഖ്. വരാണാസി സ്‌ഫോടനത്തിലും പൂന ജർമ്മൻ ബേക്കറി സ്‌ഫോടനത്തിലുമെല്ലാം പങ്കുള്ള ഭീകരൻ. 2010 വാരണാസി സ്‌ഫോടനത്തിന് ശേഷം രണ്ട് തവണ പൊലീസിന്റെ വലയിൽ ഈ ഭീകരൻ കുടങ്ങി. ഭീകരനാണെന്ന് തിരിച്ചറിയാൻ പൂണെ ഭീകരവിരുദ്ധ സ്‌ക്വാഡിന് മാത്രമായില്ല. ഈ വർഷം ഫെബ്രുവരിയിലും സമാന സംഭവമുണ്ടായി. ദിസവങ്ങൾക്ക് മുമ്പ് ഡൽഹി പൊലീസിന്റെ വലയിൽ അജാസ് ഷെയ്ഖ് കുടങ്ങി. പൂണെ പൊലീസിന് പറ്റിയ അമിളി ചോദ്യം ചെയ്യലിൽ അജാസ് തന്നെയാണ് വെളിപ്പെടുത്തിയത്.

ഇന്ത്യൻ മുജാഹിദിനിലെ പ്രധാനി യാസിൻ ഭട്കലുമായി നേരിട്ട് ബന്ധമുള്ളയാളാണ് അജാസ് ഷെയ്ഖ്. മോഹ്‌സിൻ ചൗദരിയുടെ നിർദ്ദേശമനുസരിച്ചാണ് പൂനയിൽ അജാസ് പ്രവർത്തിച്ചത്. മുജാഹിദിന്റെ മാദ്ധ്യമ വിഭാഗം തലവനായ മൻസൂർ അഗ്‌സർ പേർബോയ് 2008ൽ പൊലീസിന്റെ പിടിയിലായി. ഇതോടെയാണ് മാദ്ധ്യമങ്ങൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഭീഷണി ഇ-മെയിൽ സന്ദേശങ്ങളും മറ്റ് അയയ്‌ക്കേണ്ട ചുമതല അജാസിന് ലഭിച്ചത്. വൈഫൈ സംവിധാനത്തിലൂടെ ഇത്തരം പ്രവർത്തനങ്ങളുമായി പൂനയിൽ സജീവമായിരുന്നു അജാസ് ഷെയ്ഖ്.

അജാസിന്റെ പ്രവർത്തനങ്ങളെ കറിച്ച് പൂനയിലെ ഭീകര വിരുദ്ധ സേനയ്ക്കും സംശയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ 2010 ഡിസംബർ 7ന് നടന്ന വാരണാസി സ്‌ഫോടനത്തിന് ശേഷം ചോദ്യം ചെയ്യലിനായി അജാസിനേയും വിളിച്ചു വരുത്തി. മൊഹ്‌സിൻ ചൗദരിയുടെ എസ്റ്റീം കാറിനെ കുറിച്ചും ഫോൺ നമ്പരുകളേയും കുറിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ തിരക്കിയത്. എന്നാൽ അറിയില്ലെന്ന പതിവ് മറുപടിയിൽ ഭീകര വിരുദ്ധ സേന തൃപ്തരായി. അങ്ങനെ 2011 ഡിസംബറിൽ കനത്ത താക്കീതും നൽകി ഭീകരവിരുദ്ധ സേന അജാസിനെ വിട്ടു.

ഇതിലും രസകരമായ വീഴ്ച പൂന ഭീകരവിരുദ്ധ സ്‌ക്വാഡിന് ഉണ്ടായത് ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ്. പൂനയിലെ യർവാദ പാലത്തിന് സമീപം വച്ച് അജാസിനെ ഭീകരവിരുദ്ധ സേന തടഞ്ഞു. ഭീകരവാദിയുടേതെന്ന് പറഞ്ഞ് ഒരു ഫോട്ടോയും ഛായാചിത്രവും കാട്ടി. തന്റെ രൂപത്തോട് സാമ്യമുള്ളതാണ് ഛായാചിത്രമെന്ന് അജാസ് ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. പക്ഷേ ഭാവഭേദം കൂടാതെ ഭീകര വിരുദ്ധ സേനാംഗങ്ങളോട് പെരുമാറി. ഫോട്ടോയിലേയും ഛായാചിത്രത്തിലേയും ആളിനെ അറിയില്ലെന്നും പറഞ്ഞു. ഇവരെ കണ്ടാൽ ഉടൻ അറിയിക്കണമെന്ന നിർദ്ദേശവും നൽകി പൊലീസ് അജാസിനെ പോകാൻ അനുവദിച്ചു.

പൂനയിലെ പൊലീസ് അജാസിനെ തിരിച്ചറിയുന്നുവെന്ന് ഇന്ത്യൻ മുജാഹിദിന് മനസ്സിലായി. അജാസിനോട് നേപ്പാളിലോട്ട് പ്രവർത്തന മേഖല മാറ്റാനും ആവശ്യപ്പെട്ടു. അങ്ങനെ അജാസ് നേപ്പാളിലെത്തി. പിന്നീട് പാക്കിസ്ഥാനിലും പ്രവർത്തിച്ചു. വീണ്ടും ഇന്ത്യയിൽ സജീവമാകുന്നതിനിടെയാണ് കൊൽക്കത്താ പൊലീസിന്റെ വലയിലാകുന്നതും ഈ വെളിപ്പെടുത്തൽ നടത്തുന്നതും. ഇന്ത്യൻ മുജാഹിദീന്റെ പ്രധാന ബുദ്ധി കേന്ദ്രമായിരുന്ന യാസിൻ ഭട്കലിനും ഇതിന് സമാനമായ രക്ഷപ്പെടൽ ചരിത്രമുണ്ട്.

2009ൽ കൊൽക്കത്താ പൊലീസിനാണ് ആ വീഴ്ച പറ്റിയത്. സാക്ഷാൽ യാസിൻ ഭട്കലിനെ പിടിച്ചെങ്കിലും പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. സാദാ കള്ളനെന്ന് കരുതി യാസിൻ ഭട്കലിനെ പൊലീസ് വിട്ടയച്ചു. അതിന് ശേഷം യാസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മുജാഹിദ് നടത്തിയ തീവ്രവാദ ആക്രമണങ്ങളിൽ നൂറ് കണക്കിന് സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്. കൊൽക്കത്താ പൊലീസിന് സംഭവിച്ച പിഴയ്ക്ക് വില നൽകിയത് സാധാരണക്കാരും. ഇതു തന്നെയാണ് പൂനാ ഭീകരവിരുദ്ധ സ്‌ക്വാഡും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP