Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇമാൻ പൂർണ ആരോഗ്യവതിയെന്ന് ഡോക്ടർമാർ; പ്രതീക്ഷിച്ചതിലും അത്ഭുതകരമായാണ് ശരീര ഭാരം കുറഞ്ഞത്; വിശദീകരണവുമായി ആശുപത്രി രംഗത്തെത്തിയത് ഭാരം കുറഞ്ഞില്ലെന്നും ഡോക്ടർമാർ തങ്ങളെ ചതിക്കുകയാണെന്നും ഇമാന്റെ സഹോദരി ആരോപിച്ചതിനെത്തുടർന്ന്

ഇമാൻ പൂർണ ആരോഗ്യവതിയെന്ന് ഡോക്ടർമാർ; പ്രതീക്ഷിച്ചതിലും അത്ഭുതകരമായാണ് ശരീര ഭാരം കുറഞ്ഞത്; വിശദീകരണവുമായി ആശുപത്രി രംഗത്തെത്തിയത് ഭാരം കുറഞ്ഞില്ലെന്നും ഡോക്ടർമാർ തങ്ങളെ ചതിക്കുകയാണെന്നും ഇമാന്റെ സഹോദരി ആരോപിച്ചതിനെത്തുടർന്ന്

മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ ഭാരമുള്ള വനിത ഈജിപ്ഷ്യൻ സ്വദേശിനി ഇമാൻ അഹമ്മദ് പൂർണ ആരോഗ്യവതിയെന്ന് മുംബൈ സെയ്ഫി ആശുപത്രി അധികൃതർ. മറിച്ചുള്ള ആരോപണങ്ങൾ പൂർണമായും തെറ്റാണെന്നും ഇമാനെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.

ഭാരക്കുറവിനായി സെയ്ഫി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇമാൻ അഹമ്മദെങ്കിലും ഭാരം കുറഞ്ഞില്ലെന്നും ഡോക്ടർമാർ തങ്ങളെ ചതിക്കുകയാണെന്നുമുള്ള ആരോപണവുമായി കഴിഞ്ഞ ദിവസം ഇമാന്റെ സഹോദരി രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഇമാന്റെ ആരോഗ്യം മോശമായതായും ആരോപണമുണ്ടായിരുന്നു. തുടർന്നാണ് വിശദീകരണവുമായി ആശുപത്രി അധികൃതർ തന്നെ രംഗത്തെത്തിയത്.

തങ്ങൾ പ്രതീക്ഷിച്ചതിലും അത്ഭുതകരമായാണ് ചികിത്സ തുടങ്ങിയ ശേഷം ഇമാന്റെ ഭാരം കുറഞ്ഞത്. അസുഖം ഭേദമായതിന് ശേഷവും ആശുപത്രിയിൽ താമസിപ്പിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും സെയ്ഫി ആശുപത്രി സിഇഒ ഹുഫൈസ ഷെഹാബി ചൂണ്ടിക്കാട്ടി.

ഇമാന്റെ ആശുപത്രി വാസം വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

ഇമാനെ ചൊവ്വാഴ്ച സി.ടി സ്‌കാനിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. 204 കിലോഗ്രാമിൽ കൂടുതലുള്ളവരെ തങ്ങളുടെ ആശുപത്രിയിലെ സി.ടി സ്‌കാൻ മെഷീനിൽ കിടത്താൻ കഴിയില്ല. അതിന്റെ അർത്ഥം ചികിത്സ വിജയകരമായിരുന്നുവെന്നാണെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ.അപർണ ഗോവിൽ ഭാസ്‌കർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP