Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി; നടപടി നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം; ദീപക് മിശ്രയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ തന്നെ സമീപിക്കാൻ തീരുമാനിച്ച് കോൺഗ്രസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി; നടപടി നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം; ദീപക് മിശ്രയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ തന്നെ സമീപിക്കാൻ തീരുമാനിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെിരെ കോൺഗ്രസ് നൽകിയ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി തള്ളി. നോട്ടീസ് തള്ളുന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഉപരാഷ്ട്രപതി ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത്. നോട്ടീസ് തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

കോടതിയിൽ ചീഫ്ജസ്റ്റിസും സീനിയർ ജഡ്ജിമാരും തമ്മിലുള്ള ഭിന്നത ഇടയ്ക്ക് മറനീക്കി പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസുമായി മുന്നോട്ട് പോകുന്നതിന് സുപ്രീം കോടതിയെ തന്നെ സമീപിക്കുന്നത്. ആ കേസ് ഏതു ബെഞ്ച് പരിശോധിക്കുമെന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് ദീപക് മിശ്ര തന്നെയാണ്. അതിനാൽ കോൺഗ്രസ് ഉദ്ദേശിക്കുന്ന രീതിയിൽ സുപ്രീംകോടതിയെ സമീപിക്കുന്നതിന് ഗുണമുണ്ടാകുമോ എന്നകാര്യത്തിലും അനിശ്ചിതത്വമുണ്ട്.

അതിനിടെ കോടതി നടപടികളിൽ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി നിർത്താനുള്ള സമ്മർദ്ദ തന്ത്രവും കോൺഗ്രസ് തുടങ്ങിയിട്ടുണ്ട്. ഇംപീച്ച്മെന്റ് നടപടി നേരിട്ടിട്ടുള്ള മുൻ ജഡ്ജുമാരെ മാതൃകയാക്കി ദീപക് മിശ്ര തൽസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നു. നോട്ടീസ് അനന്തമായി വൈകിപ്പിക്കാതെ ഉപരാഷ്ട്രപതി തീരുമാനം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തള്ളിയ സാഹചര്യത്തിൽ കോൺഗ്രസ് തുടർ നടപടികളുമായി മുന്നോട്ടുപോകും.

കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കം. 71 പ്രതിപക്ഷ എംപിമാർ ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. ഉപരാഷ്ട്രപതി അനുവദിച്ചാൽ മാത്രമേ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷത്തിന് മുന്നോട്ട് പോകാനാകൂ. ഉപരാഷ്ട്രപതിക്ക് തന്റെ തീരുമാനം വൈകിപ്പിക്കുകയോ നോട്ടീസ് തള്ളുകയോ ചെയ്യാം. അതേസമയം ഇംപീച്ച്മെന്റ് നീക്കത്തോട് പ്രതിപക്ഷ നിരയിൽ തന്നെ യോജിപ്പില്ല. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അടക്കമുള്ളവർ ഇംപീച്ച്മെന്റ് നോട്ടീസിൽ ഒപ്പിട്ടിട്ടില്ല.

അതേസമയം പ്രതിപക്ഷം നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ പരിഗണിക്കുന്നതിന് മുൻപ് പ്രതിപക്ഷം മാധ്യമങ്ങൾക്ക് പകർപ്പ് നൽകിയത് ചട്ടലംഘനമാണെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഇതുകൂടി പരിഗണിച്ചാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയതെന്നാണ് സൂചനകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP