Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയിൽവേയെ നന്നാക്കാൻ റേറ്റിങ് സംവിധാനവുമായി സുരേഷ് പ്രഭു; 16 സോണുകൾക്കും ഇനിമുതൽ 17 മാനദണ്ഡങ്ങൾവച്ച് റേറ്റിങ് നൽകും; ഉദ്യോഗസ്ഥരുടെ പ്രമോഷന് അടിസ്ഥാനമാകുക ഉയർന്ന റാങ്കിങ്

റെയിൽവേയെ നന്നാക്കാൻ റേറ്റിങ് സംവിധാനവുമായി സുരേഷ് പ്രഭു; 16 സോണുകൾക്കും ഇനിമുതൽ 17 മാനദണ്ഡങ്ങൾവച്ച് റേറ്റിങ് നൽകും; ഉദ്യോഗസ്ഥരുടെ പ്രമോഷന് അടിസ്ഥാനമാകുക ഉയർന്ന റാങ്കിങ്

ന്യൂഡൽഹി: ഇന്നും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. ലോകത്തുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണത്. റെയിൽവേയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങളും പുതുമകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് റെയിൽവേ മന്ത്രി സുരേഷ് പ്രഭു.

റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥർ അവരുടെ ചുമതലകൾ കുറ്റമറ്റ രീതിയിൽ നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റേറ്റിങ് സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നത്. 17 മാനദണ്ഡങ്ങളിലൂന്നിയാണ് 16 സോണുകളിലും റേറ്റിങ് നടപ്പിലാക്കുക. ഉദ്യോഗസ്ഥരുടെ പ്രമോഷനടക്കമുള്ള ആനുകൂല്യങ്ങൾ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാകും ഇനിയുണ്ടാവുക.

കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ റേറ്റിങ്ങിൽ കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേയാണ് ഒന്നാം സ്ഥാനത്തുവന്നത്. ഗൊരഖ്പുർ കേന്ദ്രമാക്കിയുള്ള നോർത്ത് ഈസ്‌റ്റേൺ റെയിൽവേ റേറ്റിങ്ങിൽ ഏറ്റവും പിന്നിലായിപ്പോവുകയും ചെയ്തു. റെയിൽവേ ബോർഡ് ഓഫീസിന്റെ മൂക്കിന് താഴെപ്രവർത്തിക്കുന്ന ന്യൂഡൽഹിയിലെ നോർത്തേൺ റെയിൽവേ ഏറ്റവും പിന്നിൽനിന്ന് മൂന്നാം സ്ഥാനത്താണെന്നതാണ് കൗതുക കരമായ വസ്തുത.

സ്വകാര്യമേഖലയിലുള്ളതുപോലെ അപ്രൈസൽ സംവിധാനമാണ് റെയിൽവേ മന്ത്രി സുരേഷ് പ്രഭു നടപ്പിലാക്കിയത്. ഓരോ സോണിലെയും ഓരോ വിഭാഗത്തിലെയും ഉന്നതോദ്യോഗസ്ഥരുടെ പ്രമോഷനും മറ്റാനുകൂല്യങ്ങളും നിശ്ചയിക്കുക ഈ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ്. റെയിൽവേക്ക് എത്രത്തോളം പണം നേടാൻ സഹായിച്ചുവെന്നതാണ് അവരുടെ മികവളക്കുന്നതിലെ മാനദണ്ഡങ്ങളിലൊന്ന്.

ട്രെയിനുകളുടെ കൃത്യതയും റെയിൽവേയുടെ സാമ്പത്തിക അച്ചകടക്കമുൾപ്പെടെ 17 മാനദണ്ഡങ്ങളാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാരുടെ എണ്ണം, കടത്തുന്ന ചരക്കിന്റെ വ്യാപ്തി തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായി വരും. വാർഷിക അപ്രൈസൽ സംവിധാനത്തിലൂടെയാണ് ഓരോ സോണുകളുടെയും പ്രവർത്തന മികവ് അളക്കുന്നത്. ഓരോ സോണിനും നൽകിയിട്ടുള്ള ടാർഗറ്റ് നേടാൻ സാധിച്ചോ എന്നതും ഇതിലൂടെ പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP