Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജമ്മുകാശ്മീരുകാർക്ക് സ്വാതന്ത്ര്യ ദിനാഘോഷം വെറും ചടങ്ങ് മാത്രമോ? ബാക്ഷി സ്‌റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെത്തിയ പല വിഐപികൾക്കും ദേശിയ ഗാനം മുഴങ്ങുമ്പോഴും എഴുന്നേറ്റ് നിൽക്കാൻ മടി; മുഖ്യമന്ത്രിയും ജഡ്ജിയുംവരെ എഴുന്നേറ്റ് നിൽക്കുമ്പോളും പല വിഐപികളും കസേരയിൽ തന്നെ

ജമ്മുകാശ്മീരുകാർക്ക് സ്വാതന്ത്ര്യ ദിനാഘോഷം വെറും ചടങ്ങ് മാത്രമോ? ബാക്ഷി സ്‌റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെത്തിയ പല വിഐപികൾക്കും ദേശിയ ഗാനം മുഴങ്ങുമ്പോഴും എഴുന്നേറ്റ് നിൽക്കാൻ മടി; മുഖ്യമന്ത്രിയും ജഡ്ജിയുംവരെ എഴുന്നേറ്റ് നിൽക്കുമ്പോളും പല വിഐപികളും കസേരയിൽ തന്നെ

ശ്രീനഗർ: ഇന്ത്യ മുഴുവൻ സ്വാതന്ത്ര്യ ദിനം കൊണ്ടാടുമ്പോഴും ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിനം വെറും ഒരു ചടങ്ങ് മാത്രം. ഓഗസ്റ്റ് 15ന് ശ്രീനഗറിലെ ബാക്ഷി സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങാണ് മുഴുവൻ ഇന്ത്യക്കാരെയും ഞെട്ടിച്ചിരിക്കുന്നത്. ദേശിയ ഗാനം ആലപിക്കുമ്പോൾ പോലും പലർക്കും എഴുന്നേറ്റ് നിൽ്ക്കാൻ പോലും മടിയാണെന്നതും ആരെയും അത്ഭുതപ്പെടുത്തുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ ബാക്ഷി സ്റ്റേഡിയത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പതാക ഉയർത്തി നിമിഷങ്ങൾക്കകം ദേശിയ ഗാനം മുഴങ്ങി. മുഖ്യമന്ത്രിയടക്കം എല്ലാവരും ആദരവോടെ എഴുന്നേറ്റ് നിന്നപ്പോൾ സ്റ്റേഡിയത്തിൽ ഇരുന്ന പല വിശിഷ്ടാതിഥികളും ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാൻ തയ്യാറായില്ല.

ഹൈക്കോടതി ജഡ്ജിയും എംഎൽഎയുംഎംൽസിയും നയതന്ത്രജ്ഞരും പല രാഷ്ട്രീയ നേതാക്കളും അടക്കം എഴുന്നേറ്റ് നിന്ന് ദേശിയ ഗാനത്തെ ബഹുമാനിക്കുമ്പോഴും പലരും സീറ്റിൽ ഇരിക്കുന്ന ചിത്രങ്ങളാണ് രാജ്യത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. 18000 പേർ കൊള്ളുന്ന സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ 3,000പേർ മാത്രമാണ് എത്തിയത്.

ജമ്മു കാശ്മീരിന്റെ സ്വാതന്ത്ര്യ ദിനചടങ്ങിൽ ആദ്യമായി പങ്കെടുത്ത ഉത്തർ പ്രദേശ് പൊലീസ് മേധാവി ഷിയോധൻ സിങ്ങിന് ഒഴിഞ്ഞ് കിടന്ന സ്റ്റേഡിയം കണ്ടത് അമ്പരപ്പാണ് ഉളവാക്കിയതെന്നനും പ്രതികരിച്ചു. സ്വാതന്ത്ര്യ ദിന ചടങ്ങിൽ വളരെകുറച്ച് ആൾക്കാരെ മാത്രം കണ്ടത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP