Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നല്ല തീവ്രവാദികളെന്നും ചീത്ത തീവ്രവാദികളെന്നും തരംതിരിക്കുന്ന പാക് മനോഭാവം മാറണമെന്ന് ഇന്ത്യ യുഎന്നിൽ; അതിർത്തിയിൽ തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്നതിനെതിരെ യുഎസും അഫ്ഗാനിസ്ഥാനും ഇന്ത്യയോട് കൈകോർത്തപ്പോൾ കുൽഭൂഷൺ ജാദവ് വിഷയം ഉയർത്തി പ്രതിരോധിക്കാൻ പാക്കിസ്ഥാന്റെ വിഫലശ്രമം

നല്ല തീവ്രവാദികളെന്നും ചീത്ത തീവ്രവാദികളെന്നും തരംതിരിക്കുന്ന പാക് മനോഭാവം മാറണമെന്ന് ഇന്ത്യ യുഎന്നിൽ; അതിർത്തിയിൽ തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്നതിനെതിരെ യുഎസും അഫ്ഗാനിസ്ഥാനും ഇന്ത്യയോട് കൈകോർത്തപ്പോൾ കുൽഭൂഷൺ ജാദവ് വിഷയം ഉയർത്തി പ്രതിരോധിക്കാൻ പാക്കിസ്ഥാന്റെ വിഫലശ്രമം

മറുനാടൻ മലയാളി ഡസ്‌ക്‌

 യുണൈറ്റഡ് നേഷൻസ്: നല്ല തീവ്രവാദികൾ, ചീത്ത തീവ്രവാദികൾ എന്നിങ്ങനെ വേർതിരിച്ച് കാണുന്ന മനോഭാവം പാക്കിസ്ഥാൻ മാറ്റണമെന്ന് ഇന്ത്യ. അതിർത്തിയിലെ സുരക്ഷിത താവളങ്ങളിൽ നിന്ന് ഉയർന്നുവരുന്ന തീവ്രവാദത്തിന്റെ വെല്ലുവിളികളെയാണ് ആ രാജ്യം അഭിമുഖീകരിക്കേണ്ടത്. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിൽ ഇന്ത്യൻ അംബാസഡർ സയിദ് അക്‌ബറുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ വാക്കുകളോട് അമേരിക്കയും സുരക്ഷാസമിതിയിൽ യോജിച്ചു. തീവ്രവാദത്തിന് സുരക്ഷിതതാവളമൊരുക്കുന്ന പാക് സമീപനം അംഗീകരിക്കാനാവില്ലെന്ന്
അമേരിക്കൻ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ജോൺ സള്ളിവൻ മന്ത്രിതല സമ്മേളനത്തിൽ പറഞ്ഞു.അതേസമയം ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ തടങ്കലിലാക്കിയ കുൽഭൂഷൻ ജാദവിനെ മറയാക്കി ഇന്ത്യയെ പ്രതിരോധിക്കാനായിരുന്നു പാക് പ്രതിനിധിയുടെ ശ്രമം.

തങ്ങളുടെ മനോഭാവം മാറണമെന്ന് ശാഠ്യം പിടിക്കുന്നവർ തങ്ങളുടെ അട്ടിമറിശ്രമചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു ഇന്ത്യൻ ചാരനെ പിടികൂടിയതിലൂടെ ഇക്കാര്യം സംശയാതീതമായി തെളിഞ്ഞുവെന്ന ്ജാദവിന്റെ പേര് പറയാതെ പാക് പ്രതിനിധി മലീഹ ലോധി തന്റെ നിലപാട് വ്യക്തമാക്കി.അതേസമയം തങ്ങളുടെ അതിർത്തിയിലും തീവ്രവാദികൾക്ക് സുരക്ഷിത താവളങ്ങളുണ്ടെന്ന് അഫ്ഗാനിസ്ഥാനും യോഗത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP