Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് ലോകശക്തികളിൽ ഒന്നായി ഇന്ത്യയും; ആഗോള ഗതിനിർണയ രംഗത്ത് താരമായി നാവിക്; ദിശാ നിർണയ ആവശ്യങ്ങൾക്ക് ഇനി ആരേയും ആശ്രയിക്കേണ്ട

അഞ്ച് ലോകശക്തികളിൽ ഒന്നായി ഇന്ത്യയും; ആഗോള ഗതിനിർണയ രംഗത്ത് താരമായി നാവിക്; ദിശാ നിർണയ ആവശ്യങ്ങൾക്ക് ഇനി ആരേയും ആശ്രയിക്കേണ്ട

ചെന്നൈ: ആഗോള ഗതിനിർണയ രംഗത്ത് ഇന്ത്യൻ മുദ്ര പതിപ്പിച്ച് ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) പരമ്പരയിൽ ഏഴാമത്തേതും അവസാനത്തേതുമായ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.

ഇതോടെ, ദിശാ നിർണയ ആവശ്യങ്ങൾക്ക് യുഎസിന്റെ ജിപിഎസ് പോലെ ഇന്ത്യയ്ക്കും സ്വന്തം സംവിധാനമായി. ഇതിന് 'നാവിക്' എന്ന പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മോദി പിന്നാലെ ട്വിറ്ററിലൂടെയാണ് 'നാവിക്' എന്ന പേര് പ്രഖ്യാപിച്ചത്. 'നാവിഗേഷൻ വിത്ത് ഇന്ത്യൻ കൺസ്റ്റലേഷൻ' എന്നതിന്റെ ചുരുക്കെഴുത്താണിത്.

ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) പരമ്പരയിൽ ഏഴാമത്തേതും അവസാനത്തേതുമായ ഉപഗ്രഹം 1ജി ഇന്നലെ വിജയകരമായി വിക്ഷേപിച്ചതോടെയാണു ഗതിനിർണയ സംവിധാനം പൂർണസജ്ജമായത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നു പിഎസ്എൽവി സി33 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 20 മിനിറ്റിനുള്ളിൽ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. പിഎസ്എൽവിയുടെ തുടർച്ചയായ 34-ാം വിക്ഷേപണ വിജയമാണിത്. ഏഴ് ഉപഗ്രഹങ്ങൾക്കും കൂടിയുള്ള ചെലവ് 1420 കോടി രൂപയാണ്.

സ്വന്തമായി ഗതിനിർണയ സംവിധാനങ്ങളുള്ള അഞ്ചു ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്നത് അഭിമാനാർഹ നേട്ടമാണെന്നു മോദി പറഞ്ഞു. ന്യൂഡൽഹിയിൽ നിന്നു വിഡിയോ കോൺഫറൻസിങ്ങിലൂടെ വിക്ഷേപണം വീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇനി നമുക്കു ജിപിഎസിനെ ആശ്രയിക്കാതെ സ്വതന്ത്രമായി നിൽക്കാം. നേട്ടത്തിനു പിന്നിലുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞരെ മോദി അഭിനന്ദിച്ചു.

യുഎസിന്റെ ജിപിഎസ്, റഷ്യയുടെ ഗ്ലോനാസ്, ചൈനയുടെ ബെയ്‌ഡോ, യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഗലീലിയോ തുടങ്ങിയ ഗതിനിർണയ സംവിധാനങ്ങൾക്കുള്ള ഇന്ത്യൻ ബദലാണു നാവിക്. വിദേശരാജ്യങ്ങളുടെ ഗതിനിർണയ സംവിധാനങ്ങൾക്ക് 28 മുതൽ 35 ഉപഗ്രഹങ്ങളുടെ വരെ പിന്തുണയുണ്ടെങ്കിൽ ഐആർഎൻഎസ്എസ് സജ്ജമാകുന്നത് ഏഴ് ഉപഗ്രഹങ്ങളുടെ ശൃംഖലയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP