Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയിൽ വിശ്വാസം അർപ്പിച്ച് ഐഎംഎഫ്; അടുത്ത വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് ചൈനയേയും കടത്തി വെട്ടുമെന്ന് ഐഎംഎഫ് റിപ്പോർട്ട്

മോദിയിൽ വിശ്വാസം അർപ്പിച്ച് ഐഎംഎഫ്; അടുത്ത വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് ചൈനയേയും കടത്തി വെട്ടുമെന്ന് ഐഎംഎഫ് റിപ്പോർട്ട്

ന്ത്യാ ചൈനാ ഭായി ഭായി എന്നൊക്കെ പറയാറുണ്ടെങ്കിലും പലപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും പല കാര്യത്തിലും ഇരുരാജ്യങ്ങളും തമ്മിൽ മത്സരം നിലനിൽക്കുന്നുണ്ട്. എന്നാൽ മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ മേലെയാണ് ഐഎംഎഫിന് വിശ്വാസം കൂടുതലുള്ളതെന്നാണ് പുതിയ ഐഎംഎഫ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അടുത്ത വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് ചൈനയെയും കടത്തി വെട്ടുമെന്നാണ് പ്രസ്തുത റിപ്പോർട്ട് പറയുന്നത്. ഈ വർഷത്തെ വളർച്ചാ നിരക്കായ 6.3 ശതമാനത്തിൽ നിന്നും 2016ൽ 6.5 ശതമാനത്തിലേക്ക് വളർച്ചാ നിരക്ക് ഉയരുമെന്നാണ് ഐഎംഎഫ് റിപ്പോർട്ട് പറയുന്നത്. ചൊവ്വാഴ്ച പുറത്ത് വിട്ട റിപ്പോർലാണ് ഐഎംഎഫ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

2014ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.8 ശതമാനമായിരുന്നു. എന്നാൽ അക്കാലത്ത് ചൈനയുടെ വളർച്ചാനിരക്ക് 7.4 ശതമാനമായിരുന്നു. ഐഎംഎഫ് റീലീസ് ചെയ്ത് വേൾഡ് എക്കണോമിക് റിപ്പോർട്ട് അപ്‌ഡേറ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2013ൽ ചൈനയുടെ വളർച്ചാ നിരക്ക് 7.8 ശതമാനമായിരുന്നെങ്കിൽ ഇന്ത്യയുടേത് അഞ്ച് ശതമാനമായിരുന്നു.2015ൽ 6.3 ശതമാനവും 2015ൽ 6.5 ശതമാനവും വളർച്ചാ നിരക്കാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇക്കാലയളവിനുള്ളിൽ ചൈനയുടെ വളർച്ചാ നിരക്കായ 6.3 ശതമാനത്തെ ഇന്ത്യ മറികടക്കുകയും ചെയ്യും.

ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഷ്‌കരണ പദ്ധതികൾ വിജയസാധ്യതയുള്ളതാണെന്നും അവ നടപ്പാക്കുന്നതിൽ വേഗതയുണ്ടെന്നുമാണ് ഐഎംഎഫ് റിസർച്ച് ഡിപ്പാർട്ട് മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായ ഗിയാൻ മരിയ മിലെസിഫെറെറ്റി പറയുന്നത്. അടിസ്ഥാനപരമായ പരിഷ്‌കാരങ്ങളായതിനാൽ മോദിയുടെ പദ്ധതികളുടെ സാധ്യതകളെപ്പറ്റി പ്രവചനം നടത്തുക എളുപ്പമല്ലെന്നും ഐ.എം.എഫ് നേതൃത്ത്വം പറഞ്ഞു. അവ നടപ്പാക്കുന്നതിലെ വേഗതയാണ് മുഖ്യമെന്ന് മിലെസ് ഫെറെറ്റി പറയുന്നു.

ഇന്ത്യയുടെ വളർച്ച ഇപ്പോഴും പ്രവചനാതീതമായി നിലകൊള്ളുന്നുവെങ്കിലും പുതിയ പരിഷ്‌കരണങ്ങൾ ഇവിടെ നിക്ഷേപത്തിലും വ്യവസായമേഖലയിലും അനുകൂലമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് ഐഎംഎഫ് റിപ്പോർ്ട്ട് കണ്ടെത്തിയിരിക്കുന്നത്. എണ്ണവിലയിടിവ് ലോകത്തിലെ സാമ്പത്തികവ്യവസ്ഥകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2015 16 കാലത്തെ വളർച്ചാ നിരക്ക് യഥാക്രമം 3.5 ശതമാനവും 3.7 ശതമാനവുമാണ്. എണ്ണവിലയിലുണ്ടായ ഇടിവ് കാരണം പ്രമുഖ എണ്ണ കയറ്റുമതിക്കാരായ രാജ്യങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഇടിവുണ്ടായെന്നാണ് വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക് പുറത്തിറക്കിയ റിവിഷൻ വ്യക്തമാക്കുന്നത്. വളർച്ചാ പദ്ധതികൾക്ക് വളർച്ചയുള്ള ഏക പ്രമുഖ സമ്പദ്‌വ്യവസ്ഥ യുഎസ് മാത്രമാണെന്നും 2014ന്റെ മൂന്നാം പാദത്തിൽ ചൈനയിലെ നിക്ഷേപ വളർച്ചയിൽ ഇടിവുണ്ടായെന്നും ഐഎംഎഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP