Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മംഗൾയാന് പിന്നാലെ ഇന്ത്യയുടെ നിരീക്ഷണ ദൗത്യം ശുക്രനിലേക്ക്; ഭൂമിക്കൊപ്പം പലകാര്യങ്ങളിലും സമാനതയുള്ള ഗ്രഹത്തിലേക്ക് യാത്രയ്‌ക്കൊരുങ്ങി ഐഎസ്ആർഒ; ലോകം ഉറ്റുനോക്കുന്ന ദൗത്യത്തിന് നിർദേശങ്ങൾ ക്ഷണിച്ചു  

മംഗൾയാന് പിന്നാലെ ഇന്ത്യയുടെ നിരീക്ഷണ ദൗത്യം ശുക്രനിലേക്ക്; ഭൂമിക്കൊപ്പം പലകാര്യങ്ങളിലും സമാനതയുള്ള ഗ്രഹത്തിലേക്ക് യാത്രയ്‌ക്കൊരുങ്ങി ഐഎസ്ആർഒ; ലോകം ഉറ്റുനോക്കുന്ന ദൗത്യത്തിന് നിർദേശങ്ങൾ ക്ഷണിച്ചു   

മുംബൈ: ലോകം ഞെട്ടിപ്പോയ ഒന്നായിരുന്നു ഇന്ത്യയുടെ മംഗൾയാൻ ദൗത്യം. ഇത്തരമൊരു ദൗത്യം ഇന്ത്യയ്ക്ക് നടത്താനാകുമോയെന്ന് നിരീക്ഷിക്കുകയായിരുന്നു ലോകത്തെ വമ്പൻ രാജ്യങ്ങൾ. എന്നാൽ എല്ലാ സംശയങ്ങൾക്കും ഉത്തരമേകി ഇന്ത്യയുടെ ചൊവ്വാ ദൗത്യം വൻ വിജയമായി.

ഇതിന് പിന്നാലെ ഇന്ത്യ അടുത്ത പരീക്ഷണ-നിരീക്ഷണ യാനം അയക്കാൻ ഒരുങ്ങുന്നത് ശുക്രനിലേക്കാണ്. ഭൂമിയോട് പല കാര്യങ്ങളിലും സമാനത പാലിക്കുന്ന ശുക്രനിലേക്ക് ഇന്ത്യ അടുത്ത പര്യവേഷണ വാഹനം അയക്കാൻ ഒരുങ്ങുമ്പോൾ ലോക രാജ്യങ്ങൾ ഒരിക്കൽ കൂടി ഞെട്ടുന്നു.

ഈ ദൗത്യത്തിനായി കൈകോർക്കാൻ ഐഎസ്ആർഒ രാജ്യത്തെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും പരീക്ഷണ യജ്ഞത്തിനായി ക്ഷണിച്ചു. ബഹിരാകാശ പഠനം നടത്തുന്നവരിൽനിന്ന് ശുക്രദൗത്യത്തിനു സഹായകരമാവുന്ന നിർദേശങ്ങളും ഐഎസ്ആർഒ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

175 കിലോ ഭാരവും 500 വാട്സ് ശക്തിയുമുള്ള ഉപഗ്രഹമാണ് ഐഎസ്ആർഒ ശുക്ര ദൗത്യത്തിനായി തയ്യാറാക്കുന്നത്. ഇത് ശുക്രന് ചുറ്റും വലയം ചെയ്യും. ശുക്രന്റെ ഭ്രമണപഥത്തിന് ചുറ്റും 500 കിലോ മീറ്ററ്റിനും 60000 കിലോ മീറ്ററിനും അകത്തായിരിക്കും നിരീക്ഷണം. ശുക്രനോട് അടുത്തുകൊണ്ടും അകന്നുകൊണ്ടും നിരീക്ഷണം നടക്കും.

വലിപ്പം, സാന്ദ്രത, ഘടന, ഗുരുത്വാകർഷണം എന്നിവയിൽ ഭൂമിയുമായി സമാനത പുലർത്തുന്ന ഗ്രഹമാണ് ശുക്രൻ. സൗരയൂഥത്തിൽ ഇരുഗ്രഹങ്ങളും 450 കോടി വർഷം മുമ്പ് ഒരേ കാലത്ത് രൂപപ്പെട്ടതാണെന്നാണ് ഭൗമ ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. അന്തരീക്ഷ ഉപരിതലം, സൂര്യനും ശുക്രനും തമ്മിലുള്ള സമ്പർക്കം, ജൈവികമായ പരീക്ഷണങ്ങൾ, സാങ്കേതികതയുടെ പ്രയോജനം തുടങ്ങിയവയാണ് ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്.

ഈ ദൗത്യത്തിന്റെ പ്രാഥമിക ആലോചനകളാണ് നടക്കുന്നതെന്നും എന്നത്തേക്കാണ് ഇത് നടത്താനാവുകയെന്നത് പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. ഉപഗ്രഹത്തിന്റെ വിക്ഷേപണ തീയതി നിശ്ചയിച്ചിട്ടില്ല. ഇന്ത്യയുടെ ശുക്രദൗത്യം സ്‌പെയ്‌സ് ഡിപാർട്ട്‌മെന്റ് ഓഫ് സെപെയ്‌സ് ഡിമാൻഡ് ഫോർ ഗ്രാന്റ്‌സ് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഐഎസ്ആർഒ വക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP