Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇന്ത്യയുടെ പ്രകോപനങ്ങൾക്കും അതിസാഹസങ്ങൾക്കും തക്കതായ മറുപടി നാം നൽകുകതന്നെ ചെയ്യും'; ഇന്ത്യ നടത്തുന്ന പ്രകോപനങ്ങൾക്ക് മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ

'ഇന്ത്യയുടെ പ്രകോപനങ്ങൾക്കും അതിസാഹസങ്ങൾക്കും തക്കതായ മറുപടി നാം നൽകുകതന്നെ ചെയ്യും'; ഇന്ത്യ നടത്തുന്ന പ്രകോപനങ്ങൾക്ക് മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: അതിർത്തിയിൽ ഇന്ത്യ നടത്തുന്ന പ്രകോപനങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ. നിയന്ത്രണരേഖയിലെ ഖുയ്‌രാട്ട, രത്ത അരയൻ സെക്ടറുകളിൽ സന്ദർശനം നടത്തവെയായിരുന്നു പാക് സൈനിക മേധാവിയുടെ പരാമർശം.

2003ലെ വെടിനിർത്തൽ കരാറിനോടുള്ള നമ്മുടെ പ്രതിബദ്ധതയെ പ്രതികരണങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന ഒന്നായി കാണേണ്ടതില്ല. ഇന്ത്യയുടെ പ്രകോപനങ്ങൾക്കും അതിസാഹസങ്ങൾക്കും തക്കതായ മറുപടി നാം നൽകുകതന്നെ ചെയ്യും- ബജ്വ പറഞ്ഞു. അതിർത്തിയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ കമ്മ്യൂണിറ്റി ഷെൽട്ടറുകൾ നിർമ്മിക്കാൻ അദ്ദേഹം സൈന്യത്തിനു നിർദ്ദേശം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP