Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാവിയിലെ ഇന്ത്യൻ പോരാട്ടങ്ങൾ സൂപ്പർ റോബോയെ ഉപയോഗിച്ച്; പോർക്കളത്തിൽ റോബോട്ടുക്കളെ രംഗത്തിറക്കാൻ ഒരുങ്ങി ഇന്ത്യ; തന്ത്രങ്ങൾ ഒരുക്കാൻ റോബോട്ടിക് ബുദ്ധിയും; വിലയേറിയ മനുഷ്യജീവനുകൾ പൊലിയാതെ അതിർത്തിയിൽ പ്രതിരോധം തീർക്കാനുള്ള പദ്ദതിയുടെ രൂപ രേഖ തയ്യാരാക്കുന്നത് ടാറ്റാ സൺസ് ചെയർമാൻ നിയോഗിച്ച പ്രത്യേക സംഘം

ഭാവിയിലെ ഇന്ത്യൻ പോരാട്ടങ്ങൾ സൂപ്പർ റോബോയെ ഉപയോഗിച്ച്; പോർക്കളത്തിൽ റോബോട്ടുക്കളെ രംഗത്തിറക്കാൻ ഒരുങ്ങി ഇന്ത്യ; തന്ത്രങ്ങൾ ഒരുക്കാൻ റോബോട്ടിക് ബുദ്ധിയും; വിലയേറിയ മനുഷ്യജീവനുകൾ പൊലിയാതെ അതിർത്തിയിൽ പ്രതിരോധം തീർക്കാനുള്ള പദ്ദതിയുടെ രൂപ രേഖ തയ്യാരാക്കുന്നത് ടാറ്റാ സൺസ് ചെയർമാൻ നിയോഗിച്ച പ്രത്യേക സംഘം

ന്യൂഡൽഹി: കാശ്മീർ അതിർത്തിയിൽ ഇന്ത്യക്കായി പോരാടാൻ രംഗത്തിറങ്ങുന്നത് ഒരു സൂപ്പർ റോബോ ആകുമോ? ഭാവിയിൽ ചിലപ്പോൾ അങ്ങനെയും സംഭവിച്ചേക്കാം എന്നാണ് പുറത്തുവരുന്ന ചില വാർത്തകൾ സൂചിപ്പിക്കുന്നത്. യുദ്ധരംഗത്ത് റോബോട്ടുകളെയും ആളില്ലാ വിമാനങ്ങലെയും അടക്കം രംഗത്തിറക്കാൻ വേണ്ടിയുള്ള പദ്ധതി അണിയറയിൽ തയ്യാറാക്കുകയാണ് പ്രതിരോധ മന്ത്രാലയം. വിലയേറിയ ജീവനുകൾ പൊലിയാതിരിക്കാനാണ് ഈ കരുതൽ.

റോബട്ടുകളെയും നിർമ്മിത ബുദ്ധിയെയും അടർക്കളത്തിൽ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ. കര, നാവിക, വ്യോമ സേനകളിലെ അടുത്ത തലമുറ യുദ്ധോപകരണങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണു പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. ആളില്ലാ യുദ്ധ വിമാനങ്ങൾ, ടാങ്കുകൾ, കപ്പലുകൾ, റോബട്ട് യുദ്ധോപകരണങ്ങൾ തുടങ്ങിയവ ഇനി ഇന്ത്യയുടെ സുരക്ഷ ഏറ്റെടുക്കും. പ്രതിരോധ മേഖലയിൽ നിർമ്മിതബുദ്ധി ഉപയോഗിച്ച് ചൈന ഏറെ മുന്നോട്ടുപോയ പശ്ചാത്തലത്തിലാണ് ഇന്ത്യയും പുതുവഴി തേടുന്നത്.

ഭാവി യുദ്ധതന്ത്രത്തിൽ കംപ്യൂട്ടർ അധിഷ്ഠിത നിർമ്മിത ബുദ്ധിയെ ഉപയോഗിക്കുകയെന്ന വലിയ പരിപാടിയാണു കേന്ദ്ര സർക്കാർ പരിഗണിക്കുന്നതെന്നു ഡിഫൻസ് പ്രെഡക്ഷൻ സെക്രട്ടറി അജയ് കുമാർ പറഞ്ഞു. സ്വകാര്യ മേഖലയുമായി സഹചരിച്ച കൊണ്ടാണ് റോബോട്ടിക് രംഗത്തേക്ക് കൂടുതൽ കാര്യങ്ങൾ ഇന്ത്യ നീക്കുന്നത്.

ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരന്റെ നേതതൃത്വത്തിൽ നിയോഗിച്ച പ്രത്യേക സംഘം പദ്ധതിക്കാവശ്യമായ രൂപരേഖ തയാറാക്കും. ഭാവിയിലെ യുദ്ധങ്ങൾ നിർമ്മിത ബുദ്ധിയെ അടിസ്ഥാനമായിരിക്കും. സാങ്കേതികവിദ്യയും റോബട്ടിക്സുമാകും യുദ്ധം നയിക്കുക. മറ്റു ലോകരാജ്യങ്ങളോടൊപ്പം നമുക്കും മാറേണ്ടതുണ്ട് അജയ് കുമാർ പറഞ്ഞു.

യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ, ചൈന തുടങ്ങിയവ കംപ്യൂട്ടർ അധിഷ്ഠിത നിർമ്മിത ബുദ്ധിയെ സമർഥമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ ശക്തമായ ഐടി സാന്നിധ്യം മുന്നോട്ടുള്ള പോക്കിനെ ഏറെ സഹായിക്കുമെന്നാണു പ്രതിരോധ മന്ത്രാലയം കരുതുന്നത്. കേന്ദ്ര പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിനും (ഡിആർഡിഒ) നിർണായക പങ്കുവഹിക്കാനുണ്ടെന്ന് അജയ് കുമാർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP