Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ ടണൽ പൂർത്തിയായി;ടണൽ കടന്നു പോകുന്നത് ഹൂഗ്ലി നദിക്കടിയിലൂടെ; 16.6 കിലോമീറ്റർ നീളമുള്ള മെട്രോയുടെ 10.8 കിലോമീറ്റർ കടന്നു പോകുന്നത് ഭൂമിക്കടിയിലൂടെ

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ ടണൽ പൂർത്തിയായി;ടണൽ കടന്നു പോകുന്നത് ഹൂഗ്ലി നദിക്കടിയിലൂടെ; 16.6 കിലോമീറ്റർ നീളമുള്ള മെട്രോയുടെ 10.8 കിലോമീറ്റർ കടന്നു പോകുന്നത് ഭൂമിക്കടിയിലൂടെ

കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ ടണൽ നിർമ്മാണം പൂർത്തിയായി. കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെയാണ് ഈ ടണൽ കടന്നുപോകുന്നത്. വടക്കുകിഴക്കൻ മെട്രോയ്ക്ക് വേണ്ടിയാണ് ടണൽ നിർമ്മിച്ചത്. ഹൗറയേയും കൊൽക്കത്തയേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വടക്കുകിഴക്കൻ മെട്രോ.

പണിപൂർത്തിയാക്കാനായുള്ള സമയം ഇനിയും ശേഷിച്ചിരിക്കെയാണ് വളരെ നേരത്തെ ടണൽ നിർമ്മാണം പൂർത്തിയായത്. ജൂലായിൽ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

16.6 കിലോമീറ്റർ വരുന്ന മെട്രോയുടെ 10.8 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. 502 മീറ്റർ ദൂരമാണ് ഹൂഗ്ലി നദിക്കടിയിലൂടെയുള്ളത്. കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനു വേണ്ടി അഫ്കോൺ ട്രാൻസ്ടണൽസ്റ്റോറി എന്ന കമ്പനിയാണ് ടണൽ നിർമ്മിച്ചത്. 2016 ഏപ്രിൽ 14 നാണ് ടണൽ നിർമ്മാണം ആരംഭിച്ചത്. ദിവസം 35 മുതൽ 40 മീറ്റർ വരെയാണ് ടണൽ നിർമ്മിച്ചിരുന്നത്.

12 സ്റ്റേഷനുകളാണ് നിർദിഷ്ട മെട്രോയിലുള്ളത്. ഇതിൽ പകുതിയും ഭൂമിക്കടിയിലാണുള്ളത്. 2019 ഡിസംബറിൽ മെട്രോ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പല കാരണങ്ങൾ കൊണ്ട് നീണ്ടുപോകുകയായിരുന്നു. 2012 കമ്മീഷൻ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് 2015 ലേക്ക് സമയം മാറ്റി. പിന്നീട് 2019 ഡിസംബർ എന്ന് പുനർ നിശ്ചയിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP