Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാങ്കുകളെ കബളിപ്പിച്ചു ബ്രിട്ടനിലേക്കു കടന്ന മദ്യരാജാവിനെ തിരികെ എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി; മല്യയെ രാജ്യത്തെത്തിക്കാൻ ബ്രിട്ടീഷ് ഹൈക്കമ്മീഷന് കത്തയച്ചു

ബാങ്കുകളെ കബളിപ്പിച്ചു ബ്രിട്ടനിലേക്കു കടന്ന മദ്യരാജാവിനെ തിരികെ എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി; മല്യയെ രാജ്യത്തെത്തിക്കാൻ ബ്രിട്ടീഷ് ഹൈക്കമ്മീഷന് കത്തയച്ചു

ന്യുഡൽഹി: മദ്യരാജാവ് വിജയ് മല്യയെ തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. ഇന്ത്യൻ ബാങ്കുകളെ കബളിപ്പ് ബ്രിട്ടനിലേക്ക് മുങ്ങിയ ബിജെപി എംപിയും ബിസിനസുകാരനുമായ വിജയ് മല്യയെ തിരിച്ചു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ കത്തയച്ചു.

9000 കോടി രൂപ 8 ഓളം ഇന്ത്യൻ ബാങ്കുകളിൽ നിന്നായി വായ്പയെടുത്ത മല്യ പണം തിരിച്ചടക്കാതെ കഴിഞ്ഞ മാർച്ച് രണ്ടിന് ബ്രിട്ടനിലേക്ക് മുങ്ങുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമ പ്രകാരം അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. കഴിഞ്ഞ ദിവസം മല്യയുടെ പാസ്പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. കൂടാതെ രാജ്യസഭാ അംഗത്വം എടുത്തുകളയാൻ പാർലമെന്റ് എത്തിക്സ് കമ്മിറ്റി സർക്കരിന് ശുപാർശയും നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP