Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈന കാശ്മീരിൽ ഇടപെട്ടപ്പോൾ ഇന്ത്യൻ പ്രതിരോധ ബജറ്റ് കുതിച്ചുയരുന്നു; 68,000 കോടി രൂപ മുടക്കി നാല് ചാരവിമാനങ്ങൾ കൂടി വാങ്ങുന്നു

ചൈന കാശ്മീരിൽ ഇടപെട്ടപ്പോൾ ഇന്ത്യൻ പ്രതിരോധ ബജറ്റ് കുതിച്ചുയരുന്നു; 68,000 കോടി രൂപ മുടക്കി നാല് ചാരവിമാനങ്ങൾ കൂടി വാങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതിനിടെ ഇന്ത്യ നാല് മാരിടൈം ചാരവിമാനങ്ങൾ കൂടി വാങ്ങുന്നതായി റിപ്പോർട്ട്. അധിനിവേശ കാശ്മീരിൽ പാട്ട് പട്ടാളത്തോടൊപ്പം ചൈനീസ് ആർമി റോന്ത് ചുറ്റൽ നടത്തിയിരുന്നു. ഈ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈന സജീവ ഇടപെടലും നടത്തുന്നു. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ഇന്ത്യ ശക്തമാക്കുന്നത്.

68000 കോടിയോളം രൂപ വിലവരുന്ന പി-81 വിമാനങ്ങൾ ബോയിങ് കമ്പനിയിൽനിന്നാണ് വാങ്ങുന്നത്. നിലവിൽ ഇത്തരം എട്ടു ചാരവിമാനങ്ങൾ ഇന്ത്യയുടെ കൈവശമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ അന്തർവാഹിനി സാന്നിധ്യം നിരീക്ഷിക്കാനാണ് അവ ഉപയോഗിക്കുന്നത്. ഇതിനു പുറമെയാണ് നാലു വിമാനങ്ങൾ കൂടി വാങ്ങുന്നതെന്ന് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ വിമാനങ്ങൾ ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ബോയിങ് കമ്പനി വക്താവ് അമൃത ദിൻഡ്‌സ തയാറായില്ല. ദീർഘദൂര സമുദ്ര നിരീക്ഷണം നടത്തുന്നതിനൊപ്പം, മുങ്ങിക്കപ്പൽവേധ ഹാർപൂൺ മിസൈലുകളും പി-81 വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ചൈനയുടെ നീക്കങ്ങളെ നിരീക്ഷിക്കലാണ് ഇന്ത്യയുടെ ഉദ്ദേശം. പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ സാമ്പത്തിക-വികസന മുന്നേറ്റത്തിന് തടയിടാനാണ് ചൈനയുടെ നീക്കം. അമേരിക്കയുമായി ഇന്ത്യ അടുത്തതും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ഇന്ത്യയും കരുതലോടെ തയ്യാറെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP