Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതിക്ക് ഇന്ത്യയിൽ ചികിത്സ; ഇമാൻ അഹമ്മദിന്റെ ഭാരം 500 കിലോ; ചികിത്സയ്ക്ക് വഴിതെളിച്ചത് സുഷമയുടെ ഇടപെടൽ

ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതിക്ക് ഇന്ത്യയിൽ ചികിത്സ; ഇമാൻ അഹമ്മദിന്റെ ഭാരം 500 കിലോ; ചികിത്സയ്ക്ക് വഴിതെളിച്ചത് സുഷമയുടെ ഇടപെടൽ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയ്ക്ക് ഇന്ത്യയിൽ ചികിത്സ നടത്താൻ വഴിതെളിയുന്നു. ഈജിപ്തിലെ അലക്‌സാണ്ട്രിയ സ്വദേശിനി ഇമാൻ അഹമ്മദ്(36) ആണ് ചികിത്സയ്ക്കായി ഇന്ത്യൻ ഡോക്ടറുടെ സഹായം തേടിയത്. അഞ്ഞൂറു കിലോയാണ് ഇവരുടെ ഭാരം.

പ്രശസ്ത ബേരിയാട്രിക് സർജനായ ഡോ. മുഫി ലോക്ദാവാലയുടെ ചികിത്സയ്ക്കായി ഇന്ത്യയിലെത്താൻ ഇമാൻ ശ്രമിച്ചിരുന്നെങ്കിലും വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ഡോ. മുഫി ട്വിറ്ററിലൂടെ ഇമാനെ സഹായിക്കാൻ തന്നെ അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് അഭ്യർത്ഥിച്ചു. കിഡ്‌നി അസുഖത്തെത്തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഷമ, കാര്യം തന്റെ ശ്രദ്ധയിൽപ്പെടുത്തിയതിൽ നന്ദി അറിയിക്കുകയും ഇന്ത്യയുടെ സഹായം ഇമാന് ഉറപ്പാക്കുമെന്ന് വാഗ്ദാനം നല്കുകയും ചെയ്തു.

ജനിച്ചപ്പോൾത്തന്നെ അഞ്ചു കിലോയിലധികം ഭാരമുണ്ടായിരുന്ന ഇമാൻ 11 വയസായപ്പോൾ അഞ്ഞൂറു കിലോയിലെത്തി. 25 വർഷമായി കട്ടിലിൽതന്നെയാണു കഴിയുന്നത്. ഒന്നു തിരിഞ്ഞുകിടക്കാൻപോലും ഇവർക്കാവില്ല. ഈജിപ്തിലെ വൈദ്യകേന്ദ്രങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഡോ. മുഫിയുടെ സഹായം തേടിയത്.

സെന്റർ ഫോർ ഒബേസിറ്റി ആൻഡ് ഡൈജസ്റ്റീവ് സർജറി എന്ന പ്രമുഖ ആശുപത്രിയുടെ സ്ഥാപകനാണു ഡോ. മുഫി. കേന്ദ്രമന്ത്രിമാരായ നിധിൻ ഖഡ്കരിയും വെങ്കയ്യ നായിഡുവും ബോളിവുഡ് താരം സൽമാൻഖാന്റെ അമ്മ സൽമ്മയും ഒക്കെ ഇദ്ദേഹത്തിന്റെ പേഷ്യന്റ്‌സ് ആയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP