Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയോടും പാക്കിസ്ഥാനോടും ഇന്ത്യയ്ക്ക് പറയാനുള്ളത്; ആഗ്രഹിക്കുന്നത് ആദരവും സമാധാനവും; അനാദരവിനൊപ്പം സമാധാനം വരില്ലെന്ന് അയൽരാജ്യക്കാർ ഓർക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ചൈനയോടും പാക്കിസ്ഥാനോടും ഇന്ത്യയ്ക്ക് പറയാനുള്ളത്; ആഗ്രഹിക്കുന്നത് ആദരവും സമാധാനവും; അനാദരവിനൊപ്പം സമാധാനം വരില്ലെന്ന് അയൽരാജ്യക്കാർ ഓർക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ചൈനയുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അതൊരിക്കലും അനാദരവിലേക്ക് എത്തിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയൽ രാജ്യങ്ങളുമായി ഇന്ത്യ സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അതിർത്തി പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.ആദരവിനോടൊപ്പം സമാധാനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അനാദരവിനോടൊപ്പം സമാധാനം ഒരിക്കലും ഉണ്ടാകില്ലെന്നും വ്യക്തമാക്കി

അയൽ രാജ്യങ്ങളുമായി സുഹൃദ് ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അത് ചൈനയാവട്ടെ പാക്കിസ്ഥാനാവട്ടെ. വസുദൈവ കുടുംബത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. അതായത് ഈ ലോകം മുഴുവൻ ഒന്നാണ്. ഇന്ത്യ ലോകത്തോട് പറയാൻ ഉദ്ദേശിക്കുന്നതും ഇതാണ്. തർക്കം എന്തു തന്നെ ആയാലും അതു സംസാരിച്ച് പരിഹരിക്കണമെന്ന് പ്രധാനമന്ത്രി, ചൈനീസ് പ്രസിഡന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദീപാവലി ആഘോഷ സമയത്തും നമ്മുടെ സൈനികർക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർത്തിരുന്നു. നമ്മുടെ ആഘോഷങ്ങളെപ്പോലും അവർ വെറുതെ വിടുന്നില്ല. ഈ പ്രവൃത്തിക്ക് പാക്കിസ്ഥാൻ മുൻകരുതൽ എടുക്കുന്നത് നല്ലതാണ്. അതിർത്തിയിൽ തുടർച്ചയായി പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. ഇന്ത്യൻ സൈനികർക്ക് മറുപടി കൊടുക്കാനുള്ള കഴിവുണ്ടെന്നു പാക്കിസ്ഥാൻ മനസ്സിലാക്കണമെന്നും രാജ്‌നാഥ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP