Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2050ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മുസ്‌ളീം രാജ്യമായി മാറുമെന്ന് പഠനം; മുസ്‌ളീം ജനസംഖ്യ ഇന്ത്യയിൽ 30 കോടിയിലെത്തും; ഈ നൂറ്റാണ്ടു കഴിയുമ്പോൾ ലോകത്ത് ക്രിസ്ത്യാനികളെ മുസ്‌ളീം സമൂഹം ജനസംഖ്യയിൽ കടത്തിവെട്ടുമെന്നും റിപ്പോർട്ട്

2050ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മുസ്‌ളീം രാജ്യമായി മാറുമെന്ന് പഠനം; മുസ്‌ളീം ജനസംഖ്യ ഇന്ത്യയിൽ 30 കോടിയിലെത്തും; ഈ നൂറ്റാണ്ടു കഴിയുമ്പോൾ ലോകത്ത് ക്രിസ്ത്യാനികളെ മുസ്‌ളീം സമൂഹം ജനസംഖ്യയിൽ കടത്തിവെട്ടുമെന്നും റിപ്പോർട്ട്

ന്യൂഡൽഹി: ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള രാജ്യമെന്ന സ്ഥിതിയിൽ നിന്ന് ഇന്ത്യ 2050 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ മുസ്‌ളീം രാജ്യമായി മാറുമെന്ന് പഠന റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്ററാണ് പ്രവചനം നടത്തിയത്.

2050 ആകുമ്പോഴേക്കും ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 30 കോടിയിലെത്തുമെന്നാണ് പ്യു റിസർച്ച് സെന്റർ പറയുന്നത്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മത വിഭാഗമാണ് മുസ്ലിം. ഇത് 2050 ൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ഭൂരിപക്ഷമുള്ള ജനതയായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടിലുള്ളത്.

2010 ലെ കണക്കുകൾ പ്രകാരം ലോകത്താകെ 160 കോടി മുസ്ലീങ്ങളാണുള്ളത്. ഇതേ നില തുടർന്നാൽ ഈ നൂറ്റാണ്ട് കഴിയുമ്പോഴേക്കും ലോകത്ത് ക്രിസ്ത്യൻ ജനംസംഖ്യയെ കടത്തി വെട്ടി മുസ്ലിം ജനസംഖ്യ ഒന്നാമതെത്തുമെന്നും പഠനം പറയുന്നു. ലോകത്താകമാനമുള്ള മുസ്ലീങ്ങളിൽ 62 ശതമാനവും ഇന്ത്യ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന എഷ്യ പസഫിക് മേഖലയിലാണുള്ളത്.

ലോകത്തിൽ എറ്റവും കൂടുതൽ മുസ്ലീങ്ങൾ ഉള്ളത് ഇപ്പോൾ ഇന്തോനേഷ്യയാണ്. ലോകത്ത് 23 ശതമാനം മുസ്ലിം ജനതയാണ്. നിലവിൽ ഇന്തോനേഷ്യയാണ് ഏറ്റവും കൂടുതൽ മുസ്ലിം ഭുരിപക്ഷമുള്ള രാജ്യം. 2050 ഓടെ 300 മില്യൺ മുസ്ലിം ജനതയുടെ വർധനവുണ്ടാകുമെന്നാണ് പ്യൂ റിസേറച്ച് സെന്ററിന്റെ കണ്ടെത്തൽ.

ലോകത്ത് ഏറ്റവും അധികം ആളുകൾ പിന്തുടരുന്ന ക്രിസ്തുമതത്തിന് തൊട്ടു പിന്നാലെ ഇസ്ലാം മതമാണ്. ലോകത്ത് പൊതുവെ ഇസ്ലാം ചായ്‌വാണ് നിലനിൽക്കുന്നതെന്നും, വിശ്വാസികളുടെ എണ്ണത്തിലും വൻ വർധന ഉണ്ടാകുന്ന പ്രവണതയാണുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മതവും ജനസംഖ്യയിൽ രണ്ടാമതുള്ള മതവും ഇസ്ലാമാണ്. 2015ലെ കണക്കുകൾ പ്രകാരം 33 ലക്ഷം മുസ്ലീങ്ങളാണ് അമേരിക്കയിലുള്ളത്. അമേരിക്കൻ ജനസംഖ്യയുടെ ഒരുശതമാനം വരും ഇത്. 2050 ആകുമ്പോൾ ജനസംഖ്യാനുപാതം 2.1 ശതമാനമായി ഉയരും.

എന്നാൽ ഭൂരിഭാഗം അമേരിക്കക്കാർക്കും എന്താണ് ഇസ്ലാമെന്നതിനേക്കുറിച്ച് ധാരണയില്ലെന്നും റിസർച്ച് സെന്ററിന്റെ പഠനത്തിൽ പറയുന്നു. 2050 ആകുമ്പോഴേക്കും യൂറോപ്പിൽ 10 ശതമാനം മുസ്ലീങ്ങളായിരിക്കുമെന്നും പഠനം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP