Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

നാലുകോടിയുടെ സ്വർണം അണിഞ്ഞു വധു; പിതാവിന്റെ കഴുത്തിലും കിലോക്കണക്കിന് സ്വർണം' ആന്ധ്രയിൽ പൊലീസ് സംരക്ഷണത്തിൽ നടന്ന വിവാഹം ലോകശ്രദ്ധയിൽ

നാലുകോടിയുടെ സ്വർണം അണിഞ്ഞു വധു; പിതാവിന്റെ കഴുത്തിലും കിലോക്കണക്കിന് സ്വർണം' ആന്ധ്രയിൽ പൊലീസ് സംരക്ഷണത്തിൽ നടന്ന വിവാഹം ലോകശ്രദ്ധയിൽ

ഹൈദരാബാദ്: സ്വർണത്തിൽ പൊതിയുകയെന്ന് കേട്ടിട്ടുണ്ട്. എന്നാൽ, സ്വർണത്തിന് വില കൂടിയതോടെ, അതൊക്കെ സാധാരണ ധനികരുടെ പോലും സ്വപ്നമായി മാറി. എന്നാൽ ഇതാ, ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽനിന്നൊരു വാർത്ത. ഒരച്ഛൻ മകൾക്ക് വിവാഹവേളയിൽ സമ്മാനിച്ചത് നാലു കോടി രൂപയുടെ സ്വർണാഭരണങ്ങൾ. എടുത്താൽ പൊങ്ങാത്തത്ര ആഭരണങ്ങളണിഞ്ഞ വധുവിന്റെ ചിത്രം ഇതിനകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. വിവാഹച്ചടങ്ങിനെത്തിയ അച്ഛന്റെ കഴുത്തിലും കിലോക്കണക്കിന് സ്വർണാഭരണങ്ങളുണ്ടായിരുന്നു.

തിരുപ്പതിയിൽ നടന്ന ഈ സ്വർണവിവാഹത്തിന് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. വധുവും അച്ഛനും ആക്രമിക്കപ്പെട്ടാലോ എന്ന ആശങ്കയായിരുന്നു കാരണം. വിവാഹവേദിയിലേക്ക് വധുവും അച്ഛനും സംഘവും യാത്ര ചെയ്തത് ദാരിദ്ര്യം കൊടികുത്തിവാഴുന്ന ഗ്രാമങ്ങളിലൂടെയാണ്. അവിടുത്തെ പാവങ്ങളുടെ തലമുറകൾക്ക് സുഖമായി ജീവിക്കാൻ പോന്ന സമ്പത്ത് ഇരുവരുടെയും ദേഹത്തുണ്ടായിരുന്നു.

വിവാഹവേളയിലുടനീളം ഇരുവരും ഈ ആഭരണങ്ങൾ മുഴുവൻ അണിഞ്ഞിരുന്നതായി പൊലീസ് വക്താവ് സന്ദീപ് കുമാർ പറഞ്ഞു. ഇത്രയും സ്വർണം അണിയുന്നത് അസ്വാഭാവികമാണെങ്കിലും അതിൽ നിയമവിരുദ്ധമായി യാതൊന്നുമില്ല. എന്നാൽ, ഇരുവരും ആക്രമിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്യാതിരിക്കാനാണ് പൊലീസ് കാവലേർപ്പെടുത്തിയതെന്നും സന്ദീപ് കുമാർ പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ, ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

മധുരപലഹാര നിർമ്മാണക്കമ്പനിയുടെ ഉടമസ്ഥനാണ് അച്ഛൻ. ആന്ധ്രപ്രദേശിലുടനീളം ഇദ്ദേഹത്തിന് യൂണിറ്റുകളുണ്ട്. ഏതായാലും വിവാഹവേദിയിൽനിന്ന് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ സംഗതി തരംഗമായി മാറി. കോടിക്കണക്കിന് ജനങ്ങൾ പട്ടിണികിടക്കുന്ന രാജ്യത്ത്, സ്വന്തം സമ്പത്ത് വെളിപ്പെടുത്താൻ അച്ഛനും മകളും നടത്തിയ സ്വർണപ്രദർശനത്തെ ഏറെപ്പേർ വിമർശിക്കകുയും ചെയ്തു.

ഇന്ത്യക്കാരുടെ സ്വർണമോഹം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ഇതിനുമുമ്പും ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ രാഷ്ട്രീയക്കാരനും തുണിമിൽ ഉടമയുമായ പങ്കജ് പരേഖ് തന്റെ 45-ാം പിറന്നാൾ ദിനത്തിൽ സ്വർണത്തിന്റെ ഷർട്ടണിഞ്ഞ് പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. നാല് കിലോ സ്വർണത്തിൽ തീർത്ത ഷർട്ടിന് അഞ്ചുകോടിയിലേറെ രൂപ വിലമതിക്കും. 20 പേർ 3200 മണിക്കൂർ ജോലി ചെയ്താണ് ഷർട്ട് നിർമ്മാണ് പൂർത്തിയാക്കിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP