Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എട്ടുതവണ എവറസ്റ്റ് കീഴടക്കിയ പർവതാരോഹകനെ 7,600 അടി ഉയരത്തിൽ വച്ച് കാണാതായി; കാണാതായത് തിരിച്ചിറങ്ങുന്ന സമയം

എട്ടുതവണ എവറസ്റ്റ് കീഴടക്കിയ പർവതാരോഹകനെ 7,600 അടി ഉയരത്തിൽ വച്ച് കാണാതായി; കാണാതായത് തിരിച്ചിറങ്ങുന്ന സമയം

മറുനാടൻ ഡെസ്‌ക്‌

ഡാർജലിങ്: എട്ടു തവണ എവറസ്റ്റ് കീഴടക്കിയ പർവതാരോഹകനെ ഏഴായിരം മീറ്റർ ഉയരത്തിൽ വെച്ച് കാണാതായി. പർവതാരോഹക സംഘത്തെ നയിക്കുന്ന പ്രവർത്തി പരിചയമുള്ള ഡാർജലിങ്കാരൻ പെമ്പാ ഷേർപ്പയെ ഒരു ടീമിനൊപ്പമുള്ള തിരിച്ചിറക്കത്തിനിടയിലാണ് കാണാതായത്. 7,672 മീറ്റർ ഉയരത്തിലെ കരകോറം റേഞ്ചിൽ സാസർ കാംഗ്രി മലയിടുക്കിൽ വെച്ച് ഇദ്ദേഹം അപ്രത്യക്ഷമായി.

ജൂലൈ 13 മുതൽ ഇയാളുമായുള്ള ബന്ധം നഷ്ടമായെന്നാണ് പേമ്പയുടെ ഭാര്യ റിപ്പോർട്ടർമാരോട് പറഞ്ഞത്. ഭർത്താവിനെ വീണ്ടും കാണാൻ കഴിയണേയെന്നും ഇക്കാര്യത്തിൽ അത്ഭുതം സംഭവിക്കണമെന്നുമാണ് വീട്ടുകാർ പറയുന്നത്.

പെമ്പാ ഷേർപ്പയെ കാണാനില്ലെന്ന വിവരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടിബറ്റൻ പൊലീസിന് കിട്ടിയത്. പെമ്പയ്ക്ക് വേണ്ടിയുള്ള തെരച്ചിലും പൊലീസ് തുടങ്ങിയിട്ടുണ്ട് ഡാർജലിങ് ഭരണകൂടം പുതിയ സംഭവ വികാസങ്ങൾ ശ്രദ്ധയോടെ നോക്കിക്കാണുകയാണ്.

പെമ്പയെ പ്പോലെ വിദഗ്ദ്ധനായ ഒരാളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ 20 ന് കൊൽക്കത്തയിൽ നിന്നും തിരിച്ച സംഘത്തിനൊപ്പമാണ് പാമ്പാ യാത്ര ആരംഭിച്ചത്. ഹിമപ്പരപ്പിലുള്ള വിടവിൽ ഡാർജലിംഗിൽ നിന്നുള്ള ഈ പർവതാരോഹകൻ വീണിരിക്കാമെന്നാണ് പൊലീസുകാർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP