Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് അസാധുവാക്കിയതോടെ കശ്മീരിൽ സംഘർഷം ശമിച്ചെന്ന് പ്രതിരോധമന്ത്രി; തീവ്രവാദികളുടെ ഫണ്ടിങ് അവസാനിച്ചു; അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേനയും

നോട്ട് അസാധുവാക്കിയതോടെ കശ്മീരിൽ സംഘർഷം ശമിച്ചെന്ന് പ്രതിരോധമന്ത്രി; തീവ്രവാദികളുടെ ഫണ്ടിങ് അവസാനിച്ചു; അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേനയും

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച ശേഷം കശ്മീരിൽ സൈന്യത്തിന് നേരെ കല്ലേറുണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുന്നവർക്ക് 500 രൂപയും, മറ്റു അതിക്രമങ്ങൾ ചെയ്യുന്നവർക്ക് 1000 രൂപയും വച്ചു നൽകിയിരുന്നു. എന്നാൽ, നോട്ട് അസാധുവാക്കിയതോടെ തീവ്രവാദികളുടെ ഫണ്ടിങ് അവസാനിച്ചതാണ് പ്രശ്‌നം ശാന്താമാകാൻ ഇടയായതെന്നും മനോഹർ പരീക്കർ പറഞ്ഞു. മുംബൈയിൽ ഒരു ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവേ മനോഹർ പരീക്കർ പറഞ്ഞു.

വിഷയം അതിർത്തിരക്ഷയോ സാമ്പത്തിക സുരക്ഷയോ ആയിക്കോട്ടെ കടുത്ത തീരുമാനങ്ങളാണ് പ്രധാനമന്ത്രി എപ്പോഴും എടുത്തിരുന്നത്. അതിർത്തിയിൽ എന്ത് നടന്നാലും അതെല്ലാം നടപ്പാക്കിയിരിക്കുന്നത് ജവാന്മാരാണ്. അവരെ പിന്തുണയ്ക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നത് പരീക്കർ പറഞ്ഞു.

കശ്മീർ താഴ്‌വരയിലെ പ്രക്ഷോഭങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങളിലും നവംബർ എട്ടിന് ശേഷം കാര്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സാമ്പത്തിക രംഗത്ത് പ്രധാനമന്ത്രി നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് വിഘടനവാദികളുടേയും തീവ്രവാദികളുടേയും ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവുമെന്നും, താഴ്‌വരയിലെ സ്ഥിതിഗതികൾ ഇനിയൊരിക്കലും പഴയ പോലെയാവില്ലെന്നുമാണ് ബിജെപിയുടെ കശ്മീർ ഘടകം വക്താവ് സുനിൽ സേതി പറയുന്നത്.

പാക്കിസ്ഥാനിലെ പെഷവാറിൽ 500ന്റേയും 1000ത്തിന്റേയും വ്യാജകറൻസികൾ അച്ചടിക്കുന്ന ഒരു പ്രസ്സ് പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാരിനേയും ആർബിഐയേയും അറിയിച്ചിരുന്നു. ഇത്തരം വ്യാജകറൻസികൾ വ്യാപകമായി ഉപയോഗിച്ചാണ് കശ്മീരിൽ വിഘടനവാദികൾ പ്രക്ഷോഭം സ്‌പോൺസർ ചെയ്യുന്നതെന്നും നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

അതേസമയം പുതിയ 500 രൂപ 2000 രൂപ നോട്ടുകൾക്ക് വ്യാജനിറക്കാൻ പാക്കിസ്ഥാനോ തീവ്രവാദ സംഘടനകൾക്കോ എളുപ്പം സാധിക്കില്ലെന്നാണ് റോ, ഇന്റലിജൻസ് ബ്യൂറോ, റവന്യൂ ഇന്റലിജൻസ് എന്നിവർ കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്നതിന് മുൻപേയുള്ള ആറ് മാസം രഹസ്യാന്വേഷണ ഏജൻസികൾ ഈ നോട്ടുകൾ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

അതിനിടെ അതിർത്തിയിൽ പാക്ക് സൈന്യത്തിന് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകി. വെടിനിർത്തൽ കരാർ ലംഘിച്ച പാക്ക് സൈന്യത്തിന് അതിർത്തിയിൽ അതേ നാണയത്തിൽ തന്നെയാണ് ഇന്ത്യ തിരിച്ചടി നൽകിയത്. ഇന്ത്യൻ പ്രത്യാക്രമണത്തിൽ ശക്തമായ നാശനഷ്ടം പാക് സൈന്യത്തിന് ഉണ്ടായിട്ടുണ്ട്. ഏഴ് പാക് സൈനികർ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പ്രകോപനമില്ലാതെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സേന നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP