Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോക്കിൻ മുനയിൽ നിർത്തി പാക്കിസ്ഥാനിയെ വിവാഹം കഴിപ്പിച്ചെന്ന് ഇന്ത്യൻ യുവതിയുടെ പരാതി; ഹൈക്കമ്മിഷനിൽ അഭയം തേടി യുവതി; ദുരിതത്തിലായത് മലേഷ്യയിൽ പ്രണയത്തിലായ കാമുകന് ഭാര്യയും നാലുമക്കളും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് രക്ഷപെടാനുള്ള ശ്രമത്തിനിടെ

തോക്കിൻ മുനയിൽ നിർത്തി പാക്കിസ്ഥാനിയെ വിവാഹം കഴിപ്പിച്ചെന്ന് ഇന്ത്യൻ യുവതിയുടെ പരാതി; ഹൈക്കമ്മിഷനിൽ അഭയം തേടി യുവതി;  ദുരിതത്തിലായത് മലേഷ്യയിൽ പ്രണയത്തിലായ കാമുകന് ഭാര്യയും നാലുമക്കളും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് രക്ഷപെടാനുള്ള ശ്രമത്തിനിടെ

മലേഷ്യയിൽ കണ്ട് പ്രണയത്തിലായ പാക് പൗരൻ തോക്കിൻ മുനയിൽ നിർത്തി നിർബന്ധിച്ച് വിവാഹം കഴിച്ചുവെന്ന് ഇന്ത്യൻ യുവതിയുടെ പരാതി. ഇരുപതുകാരിയായ ഉസ്മ എന്ന പെൺകുട്ടിയാണ് സ്വദേശത്തേക്ക് തിരികെ വിടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ എത്തിയത്. ഭർത്താവും പാക്ക് പൗരനുമായ താഹിർ അലി തന്നെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്നു കാണിച്ച് ഉസ്മ ഇസ്‌ലാമാബാദ് കോടതിയിൽ ഹർജി നൽകി. മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി നൽകുകയും ചെയ്തു.

അലി വിവാഹിതനും നാലു കുട്ടികളുടെ പിതാവാണെന്നും തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഉസ്മ തിരികെ മടങ്ങാൻ തീരുമാനിച്ചത്. ഇക്കാര്യം പാക്ക് വിദേശകാര്യ വക്താവ് ഇന്ത്യൻ ഹൈക്കമ്മിഷനെ അറിയിച്ചത്. മെയ്‌ അഞ്ചിനാണ് പെൺകുട്ടി പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സഹായം തേടി എത്തിയത്. കാമുകനുമനെ കാണുന്നതിനും വിവാഹത്തിനുമായി മെയ്‌ ഒന്നിനാണ് വാഗ അതിർത്തി വഴി ഉസ്മ പാക്കിസ്ഥാനിലേക്ക് പോയത്. മെയ്‌ മൂന്നിനായിരുന്നു ഇവരുടെ 'നിക്കാഹ്' എന്നാണ് റിപ്പോർട്ടുകൾ.

തോക്കിന്മുനയിൽ നിർത്തി വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പാക്കിസ്ഥാനിലേക്കുള്ള തന്റെ ഇമിഗ്രേഷൻ രേഖകൾ ബലം പ്രയോഗിച്ച് തട്ടിയെടുത്തുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ എത്തിക്കാമെന്ന ഉറപ്പ് ലഭിക്കാതെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നിന്നും പുറത്തുപോകില്ലെന്ന നിലപാടിലാണ് ഉസ്മ. പെൺകുട്ടിയുടെ ഭർത്താവ് അലി ഹൈക്കമ്മിഷനിലെത്തി ഉസ്മയെ കണ്ടുവെന്നും റിപ്പോട്ടുകളുണ്ട്.

ഉസ്മയുടെത് സന്ദർശക വീസയാണെന്ന് ഇന്ത്യയിലെ പാക്ക് ഹൈക്കമിഷൻ അറിയിച്ചു. വിവാഹം കഴിക്കുന്ന കാര്യമൊന്നും പെൺകുട്ടി അറിയിച്ചിരുന്നില്ല. പാക്കിസ്ഥാനിലെ ബന്ധുക്കളെ കാണുന്നതിന് വീസ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് പാക്ക് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞയാഴ്ച ഭാര്യയെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിൽ വച്ച് കാണാതായെന്ന് കാണിച്ച് ഉസ്മയുെട ഭർത്താവ് അലി രംഗത്തെത്തിയിരുന്നു. തനിക്ക് വേണ്ടിയുള്ള ഇന്ത്യൻ വീസയ്ക്ക് അപേക്ഷയുമായി എത്തിയപ്പോഴാണ് ഭാര്യയെ കാണാതായത് എന്നായിരുന്നു ഇയാളുടെ ആരോപണം. ഇത് ഇന്ത്യ നിഷേധിച്ചിരുന്നു. യുവതി സഹായം തേടിയാണ് എത്തിയത് എന്നാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP