Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗണപതിയുടേത് പ്ലാസ്റ്റിക് സർജ്ജറി; കർണ്ണന്റേത് ടെസ്റ്റ്യൂബ് ജനനവും; പ്രധാനമന്ത്രി മോദിയുടെ ഉപമകളിൽ അഭിപ്രായം പറയാതെ ആരോഗ്യ മേഖല

ഗണപതിയുടേത് പ്ലാസ്റ്റിക് സർജ്ജറി; കർണ്ണന്റേത് ടെസ്റ്റ്യൂബ് ജനനവും; പ്രധാനമന്ത്രി മോദിയുടെ ഉപമകളിൽ അഭിപ്രായം പറയാതെ ആരോഗ്യ മേഖല

ന്യൂഡൽഹി: ഘോരമായ യുദ്ധത്തിനൊടുവിലാണ് ബാലാജിയുടെ തല ശിവഭഗവാൻ വെട്ടിയെടുത്തത്. എന്നാൽ മകനെ കൊന്നതറിഞ്ഞ ആദി പരാശക്തിയായ പാർവ്വതിയുടെ കോപാഗ്നിയിൽ ഭൂമി കത്തിയെരിയുമെന്ന് തിരിച്ചറിഞ്ഞ ശിവ ഭഗവാനാണോ ആദ്യ പ്ലാസ്റ്റ്ക് സർജ്ജൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ മുഖവിലയ്‌ക്കെടുത്താൽ അങ്ങനെ ഉറപ്പിക്കേണ്ടി വരും.

മഹാഭാരതത്തിലെ വില്ലാളി വീരനായ കുന്തീപുത്രൻ കർണ്ണന്റെ ജനനം ഗർഭപാത്രത്തിലായിരുന്നില്ല. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി മന്ത്രം ഉരുവിട്ടു കുന്തീദേവി സൂര്യപുത്രനെ നേടിയെന്നാണ് പുരാണത്തിലെ വിശദീകരണം. മോദിയുടെ വാക്കുകളിൽ കർണ്ണന്റെ ജനനം ആരോഗ്യ ശാസ്ത്രത്തിലെ ഇന്ത്യയുടെ പൗരാണിക പ്രസിദ്ധിയുടെ തെളിവാണ്. കർണ്ണന്റെ ജനനം ടെസ്റ്റ്യൂബ് ശിശുവെന്ന ഗണത്തിലേക്കാണ് പ്രധാനമന്ത്രി വിരൽ ചൂണ്ടുന്നത്. മുബൈയിൽ ഡോക്ടർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

മഹാഭാരതത്തിലെ കർണ്ണനെ കുറച്ച് വായിക്കുമ്പോൾ അൽരം ചിന്തിക്കുക കൂടി വേണം. അമ്മയുടെ ഗർഭപാത്രത്തിന് പുറത്താണ് കർണ്ണന്റെ ജനനമെന്ന് മഹാഭാരതം പറയുന്നു. അതായത് ജനിതക ശാസ്ത്രത്തിൽ അക്കാലത്തേ ഇവിടെ ഉണ്ടായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് കർണ്ണന്റെ ജനനം സാധ്യമായത്-മോദി വിശദീകരിച്ചു. ആനത്തലയിൽ ഗണപതിക്ക് പുനർജ്ജനി സാധ്യമായതിന് പിന്നിലും പ്ലാസ്റ്റിക് സർജന്മാരുടെ സാന്നിധ്യമാണെന്ന് പ്രധാനമന്ത്രി പറയുന്നു. ശാസ്ത്രമേഖലയിൽ ഇന്ത്യ എത്രത്തോളം മുന്നിലായിരുന്നുവെന്നതിന് തെളിവാണിത്. നമ്മുടെ അഭിമാനമായ ആര്യഭട്ടൻ മുമ്പ് പറഞ്ഞതാണ് ആധുനിക ശാസ്ത്രം ഇപ്പോൾ കണ്ടുപിടത്തങ്ങളായി അവതരിപ്പിക്കുന്നതെന്നതാണ് മോദിയുടെ നിലപാട്.

ആരോഗ്യമേഖലയിൽ ഇന്ത്യ എത്രത്തോളം മുന്നിലായിരുന്നുവെന്ന് വ്യക്തമാക്കാനാണ് ഗണപതിയുടേയും കർണ്ണന്റേയും ഉദാഹരണങ്ങൾ പ്രധാനമന്ത്രി നിരത്തിയത്. കഴിഞ്ഞയാഴ്ച നടന്ന പരിപാടിയിലെ പരാമർശങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ വിവാദമായി. ചില ചാനലുകളിൽ ചർച്ചയുമായി. കോൺഗ്രസുകാർ പരിഹസിക്കുകയും ചെയ്തു. ഇതോടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലുമെത്തി. രാഷ്ട്രീയ നേതൃത്വങ്ങൾ ഏറ്റുമുട്ടുമ്പോഴും ആരോഗ്യ പ്രവർത്തകർ വിവാദങ്ങളോട് പക്ഷം പിടിക്കുന്നില്ല.

ഡോക്ടർമാർ ആരും പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ എതിർക്കാൻ തയ്യാറായില്ലെന്നതും വാർത്തകളിൽ നിറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP