Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരിൽ രണ്ട് പേരെ വിട്ടയച്ചു; മറ്റുള്ളവരെയും തിരിച്ചെത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന് സുഷമ സ്വരാജ്

ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരിൽ രണ്ട് പേരെ വിട്ടയച്ചു; മറ്റുള്ളവരെയും തിരിച്ചെത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന് സുഷമ സ്വരാജ്

ലിബിയ: ലിബിയയിലെ ഐസിസ് ഭീകരർ തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യൻ അദ്ധ്യാപകരിൽ രണ്ട് പേരെ വിട്ടയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലക്ഷ്മികാന്ത്, വിജയകുമാർ എന്നിവരെയാണ് വിട്ടയച്ചതെന്നും ഗോപീകൃഷ്ണ, ബൽറാം എന്നിവരെ കൂടി തിരിച്ചെത്തിക്കാനുള്ള ശ്രമം നടന്നു വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

ഒരു വർഷത്തിലേറെയായി സിർത്തി സർവകലാശാലയിൽ അദ്ധ്യാപകരായി സേവനമനുഷ്ടിച്ചിരുന്ന ഇവരെ ഇന്ത്യയിലേക്ക് യാത്രതിരിക്കുന്നതിനിടെ ബുധനാഴ്ചയാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്. ഇവരിൽ രണ്ട് പേർ ഹൈദരാബാദിലെ റായിപൂരിൽ നിന്നും മറ്റ് രണ്ട് പേർ കർണാടകയിലെ ബംഗളൂരുവിലും നിന്നുള്ളവരുമാണ്.

ഭീകരർ പണമൊന്നും ആവശ്യപ്പെട്ടിരുന്നില്ല.ഐസിസ് ഭീകരരുടെ അധീനതയിലുള്ള സ്ഥലത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ലിബിയയിൽ താമസിക്കുന്ന ഇന്ത്യക്കാരോട് അവിടെ നിന്നും മാറണമെന്ന് കഴിഞ്ഞ വർഷം ഇന്ത്യൻ ഗവൺമെന്റ് അറിയിച്ചിരുന്നു. ഇറാഖിൽ നിന്നും ഇതുവരെ 39 ഇന്ത്യക്കാരെ കാണാതിയിട്ടുണ്ട്. സുന്നി ഭീകരരും ഗവൺമെന്റും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഇവരെ കഴിഞ്ഞ വർഷം തട്ടിക്കൊണ്ടു പോയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP