Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മായിഅമ്മയ്ക്ക് മൂത്രം കലർത്തി ചായ നൽകിയ മരുമകൾ പിടിയിൽ; പിടിയിലായത് ഒരു വർഷം മൂത്രം കുടിപ്പിച്ച ശേഷം

അമ്മായിഅമ്മയ്ക്ക് മൂത്രം കലർത്തി ചായ നൽകിയ മരുമകൾ പിടിയിൽ; പിടിയിലായത് ഒരു വർഷം മൂത്രം കുടിപ്പിച്ച ശേഷം

ഇന്റോർ: പക തീർക്കാനായി അമ്മായിയമ്മയ്ക്ക് നൽകിയ ഒരു വർഷമായി ചായയിൽ മൂത്രം കലർത്തിയ യുവതി പിടിക്കപ്പെട്ടു. മധ്യപ്രദേശിലെ രേഖ നാഗ്‌വൻഷി എന്ന മുപ്പതുകാരിയാണ് പൊലീസ് പിടികൂടിത്.

ഭർത്താവിന്റെ കുടുംബത്തോടുള്ള പക കാരണമാണ് ചായയിൽ മൂത്രം കലർത്തി നൽകിയത്. പിടിക്കപ്പെട്ടതോടെ കഴിഞ്ഞ ഒരു വർഷമായി ചായയിൽ ഇത്തരത്തിൽ കടും കൈ കാട്ടാറുണ്ടെന്ന് ഇവർ കുറ്റസമ്മതം നടത്തി. ഭർത്താവുമായുള്ള ബന്ധത്തിൽ ഇടപെടാറുള്ള ഭർത്താവിന്റെ മാതാപിതാക്കളുടെ നടപടിയിൽ രേഖ തികച്ചും അസ്വസ്ഥയായിരുന്നു. എട്ടുവർഷം മുമ്പ് മാതാപിതാക്കളുടെ ഇഷ്ടപ്രകാരം ദീപകിനെ വിവാഹം ചെയ്ത ഇവർ ബന്ധമുപേക്ഷിച്ച് കുറച്ചു കാലമായി സ്വന്തം വീട്ടിലാണ് താമസം.

ഭർത്താവ് തന്നെ അടിമയായി കാണുന്നുവെന്നാരോപിച്ച് വീടുവിട്ടിറങ്ങിയ ഇവരെ തിരികെ കൊണ്ടുവരാൻ ഭർത്താവ് ശ്രമിച്ചിരുന്നു. എന്നാൽ ഭക്ഷണം പാകം ചെയ്യാനും തന്റെ കാൽ തിരുമ്മിത്തരാനും വസ്ത്രങ്ങൾ അലക്കാനും ഭർത്താവ് തയ്യാറാകണമെന്ന നിബന്ധന രേഖ മുന്നോട്ടുവച്ചു. ദീപക് മകൾക്കുവേണ്ടി ഇതെല്ലാം സമ്മതിച്ചെങ്കിലും തങ്ങളുടെ മകനെ അടുക്കളപ്പണിക്കാരനാക്കാൻ ദീപകിന്റെ മാതാപിതാക്കൾ ഒരുക്കമായിരുന്നില്ല.

ഇതിൽ കുപിതയായ രേഖ പിന്നീട് തന്നെ കാണാനെത്തുന്ന ഭർത്താവിന്റെ മാതാപിതാക്കളെ പുഞ്ചിരിയോടെ ചായ നൽകി സ്വീകരിക്കാൻ തുടങ്ങി. എന്നാൽ കഴിഞ്ഞ ദിവസം അവിചാരിതമായി അടുക്കളയിലെത്തിയ അമ്മായിഅമ്മ മൂത്ര വിദ്യ കണ്ടെത്തി. ഇതോടെ കള്ളിപൊളിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP