Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശരിയത്ത് കോടതികൾക്ക് ബദലായി 'ഹിന്ദു കോടതികൾ'; രാജ്യത്തെ ആദ്യത്തെ ഹിന്ദു കോടതി യുപിയിലെ മീററ്റിൽ; ഹിന്ദു മഹാസഭ 'ഹിന്ദു കോടതി 'സ്ഥാപിച്ചപ്പോൾ കൂടുതൽ 'ശരിയത്ത് കോടതികൾ' നിർമ്മിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ്

ശരിയത്ത് കോടതികൾക്ക് ബദലായി 'ഹിന്ദു കോടതികൾ'; രാജ്യത്തെ ആദ്യത്തെ ഹിന്ദു കോടതി യുപിയിലെ മീററ്റിൽ; ഹിന്ദു മഹാസഭ 'ഹിന്ദു കോടതി 'സ്ഥാപിച്ചപ്പോൾ കൂടുതൽ 'ശരിയത്ത് കോടതികൾ' നിർമ്മിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ്

മറുനാടൻ ഡെസ്‌ക്‌

മീററ്റ്: ഇന്ത്യയിലെ ആദ്യ 'ഹിന്ദു കോടതി' ഉത്തർപ്രദേശിലെ മീററ്റിൽ സ്ഥാപിച്ചു. അഖിലേന്ത്യാ ഹിന്ദു മഹാസഭയാണ് കോടതി സ്ഥാപിച്ചത്. സംസ്ഥാനത്തെ ശരിയത്ത് കോടതികൾക്ക് ബദലായാണ് ഹിന്ദു കോടതി സ്ഥാപിച്ചതെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ശരിയത്ത് കോടതികൾ സ്ഥാപിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് ഏതാനും ദിവസം മുൻപ് അറിയിച്ചിരുന്നു. ഹിന്ദു കുടുംബങ്ങളുടെ പ്രശ്‌നങ്ങളും സിവിൽ തർക്കങ്ങളും പരിഹരിക്കുകയാണു 'കോടതി'യുടെ ലക്ഷ്യമെന്നു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശർമ വ്യക്തമാക്കി.

അലിഗഢ് സ്വദേശി പൂജാ ശകുൻ പാണ്ഡെയാണ് ആദ്യ ജഡ്ജി. ശരിയത്ത് കോടതികൾക്കെതിരേ അയച്ച മഹാസഭയുടെ കത്തുകൾ നിരന്തരം നിരാകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കുള്ള മറുപടി കൂടിയാണു 'ഹിന്ദു കോടതി'യെന്നു ശർമ വ്യക്തമാക്കി. ഇന്ത്യക്ക് ഒരു ഭരണഘടനയും ജുഡീഷ്യൽ സംവിധാനവും മാത്രമേയുള്ളൂവെന്നും അതിനാൽ ശരിയത്ത് കോടതികൾ അടയ്ക്കണമെന്നും കാണിച്ചു മഹാസഭ അയച്ച കത്തുകൾക്കു നേരത്തേ മറുപടി ലഭിച്ചിരുന്നില്ല.

അലിഗഢ്, ഹത്രാസ്, മഥുര, ഫിറോസാബാദ്, ശിഖോഹാബാദ് എന്നിവിടങ്ങളിൽക്കൂടി 'ഹിന്ദു കോടതി'കൾ സ്ഥാപിക്കുമെന്നും ശർമ അറിയിച്ചു. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെ തൂക്കിലേറ്റപ്പെട്ട നവംബർ 15-നായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് കോടതികളുടേതുപോലെ ഹിന്ദു കോടതികൾക്കും നിയമാനുമതി വേണ്ടെന്ന് 'ജഡ്ജി' പൂജ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP