Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലിൽ കഴിയുന്ന ഇന്ദ്രാണിക്ക് എങ്ങനെ അമിതമായി കഴിക്കാൻ ഉറക്കഗുളിക ലഭിച്ചു? മകളെ കൊന്ന കേസിൽ പിടിയിലായ മുൻ ടിവി അവതാരകയുടെ നില അതീവ ഗുരുതരം

ജയിലിൽ കഴിയുന്ന ഇന്ദ്രാണിക്ക് എങ്ങനെ അമിതമായി കഴിക്കാൻ ഉറക്കഗുളിക ലഭിച്ചു? മകളെ കൊന്ന കേസിൽ പിടിയിലായ മുൻ ടിവി അവതാരകയുടെ നില അതീവ ഗുരുതരം

മുംബൈ: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിൽ ആയിരുന്ന ഇവരെ അബോധാവസ്ഥയിൽ ജയിൽ അധികൃതർ ആശുപത്രിയിലെത്തിച്ചത്.

ബൈക്കുള്ളയിലെ വനിതാ ജയിലിൽ കസ്റ്റഡിയിൽ ആയിരുന്നു ഇന്ദ്രാണി. ജയിലിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഇത്രയധികം ഉറക്കഗുളിക എങ്ങനെ ലഭിച്ചു എന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടർന്നാണ് ഇന്ദ്രാണി അബോധാവസ്ഥയിൽ ആയതെന്ന് ഇവരെ പരിശോധിച്ച ഡോ. ടി പി ലഹാനെ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ജെ ജെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ദ്രാണിയുടെ നില അതീവ ഗുരുതരമെന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നു പറഞ്ഞതിനെ തുടർന്നാണു ആശുപത്രിയിലെത്തിച്ചതെന്നാണു പൊലീസ് പറയുന്നത്. എന്നാൽ ഉച്ചയ്ക്കു രണ്ടിന് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അവർ അബോധാവസ്ഥയിലായിരുന്നുവെന്നാണു ഡോ. ലഹാനെ പറഞ്ഞത്.

ദിവസങ്ങൾക്കു മുമ്പാണ് ഇന്ദ്രാണിയുടെ അമ്മ ദുർഗാ റാണി ബോറ അന്തരിച്ചത്. ഗുവാഹട്ടിയിൽ വച്ചായിരുന്നു അന്ത്യം. രണ്ടുവർഷമായി അസുഖബാധിതയായിരുന്നു ദുർഗാ റാണി. ഇക്കാര്യം ജയിലിൽ കഴിയുന്ന ഇന്ദ്രാണിയെ അറിയിച്ചിരുന്നില്ലെന്നാണു സൂചന. അച്ഛൻ ഉപേന്ദ്ര കുമാർ ബോറയും വാർദ്ധക്യസഹജരോഗങ്ങളാൽ ചികിത്സയിലാണ്.

മകളായ ഷീന ബോറയെ 2012ൽ നടന്ന കൊലചെയ്ത കേസിലാണ് ഇന്ദ്രാണി ജയിലിൽ കഴിയുന്നത്. ഓഗസ്റ്റ് 25നാണ് ഇവരെ ഖർ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ ഭർത്താവ് സഞ്ജീവ് ഖന്നയ്‌ക്കൊപ്പം ചേർന്നു മകളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയുടെ ഭാര്യയും നയൻ എക്‌സ് മീഡിയ സ്ഥാപക സിഇഒയുമായ ഇന്ദ്രാണിക്കെതിരായ കേസ്.

കൂട്ടുപ്രതികളായ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംറായ് എന്നിവരും ഷീന ബോറ വധക്കേസിൽ റിമാൻഡിലാണ്. കേസിന്റെ ചുമതലയിൽനിന്നു മുംബൈ പൊലീസ് കമ്മിഷണർ രാകേഷ് മാരിയയെ മഹാരാഷ്ട്ര സർക്കാർ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP