Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകളെ വെറുത്തിരുന്നു; പക്ഷേ, കൊന്നതു താനല്ല: ഷീന ബോറയെ കൊലപ്പെടുത്തിയെന്ന ആരോപണം ഇന്ദ്രാണി മുഖർജി നിഷേധിച്ചെന്നു പൊലീസ്

മകളെ വെറുത്തിരുന്നു; പക്ഷേ, കൊന്നതു താനല്ല: ഷീന ബോറയെ കൊലപ്പെടുത്തിയെന്ന ആരോപണം ഇന്ദ്രാണി മുഖർജി നിഷേധിച്ചെന്നു പൊലീസ്

ഗുവാഹത്തി: മകളെ കൊന്നുവെന്ന ആരോപണം ഇന്ദ്രാണി മുഖർജി നിഷേധിച്ചുവെന്നു പൊലീസ്. മകളെ താൻ വെറുത്തിരുന്നു. എന്നാൽ അവളെ കൊല്ലാൻ തനിക്ക് കഴിയില്ല. അവളുടെ കൊലയുടെ ഉത്തരവാദി മുൻഭർത്താവായ സഞ്ജീവ് ഖന്നയാണെന്നും ഇന്ദ്രാനി മൊഴിനൽകി.

ഇന്ദ്രാനി പറഞ്ഞിട്ടാണ് കൊലയിൽ പങ്കാളിയായതെന്ന് സഞ്ജീവ് ഖന്നയും വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനിടെ ഇരുവരും തമ്മിൽ വലിയ വാക്കേറ്റമുണ്ടായി. തുടർന്ന് ഇരുവരെയും വെവ്വേറെ ചോദ്യം ചെയ്തു.

ഷീന ബോറയുടെ രാജിക്കത്ത് മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ് (എംഎംഒപിഎൽ) കമ്പനിക്ക് അയച്ചുകൊടുത്തത് സഹോദരൻ മിഖൈൽ ബോറയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഷീന മരിച്ചതിനു 13 ദിവസങ്ങൾക്കു ശേഷമാണ് രാജിക്കത്ത് മെയിൽ ചെയ്തു നൽകിയത്. ഇന്ദ്രാണിയുടെ നിർദേശപ്രകാരമാണ് കത്ത് മെയിൽ ചെയ്തുനൽകിയതെന്ന് ഇവരുടെ ഒരു ബന്ധു പറഞ്ഞു.

കത്ത് അയച്ചില്ലെങ്കിൽ ചെലവിനായി മാസം തോറും നൽകുന്ന 12,000 രൂപ നൽകില്ലെന്നായിരുന്നു ഇന്ദ്രാണി മിഖൈലിനോട് പറഞ്ഞിരുന്നത്. അവരുടെ നിർദേശങ്ങൾ പാലിച്ചാൽ അധികമായി പണം നൽകാമെന്നും ഇന്ദ്രാണി പറഞ്ഞിരുന്നുവെന്ന് ബന്ധു പറഞ്ഞു.

മിഖൈൽ ഷീനയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഇവർ ഇരുവരും തമ്മിൽ വളരെ അടുപ്പമുണ്ടായിരുന്നുവെന്നും ബന്ധു വ്യക്തമാക്കി.

അതേസമയം, മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ദ്രാണി മുഖർജി മകൻ മിഖൈൽ ബോറയെയും കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ടായി. ഇന്ദ്രാണിക്കൊപ്പം അറസ്റ്റിലായ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന ചോദ്യംചെയ്യലിൽ ഇക്കാര്യം സമ്മതിച്ചതായാണു പൊലീസിൽനിന്നു ലഭിക്കുന്ന വിവരം.

സഹോദരിക്കൊപ്പം തന്നെയും കൊല്ലാനായിരുന്നു അമ്മ ഇന്ദ്രാനിയുടെ പദ്ധതിയെന്നാണ് മിഖായൽ ആരോപിക്കുന്നത്. മയക്കുമരുന്നുനൽകി തന്നെ അർധബോധാവസ്ഥയിലാക്കിയെങ്കിലും ഹോട്ടലിൽ നിന്ന് ഒരു വിധത്തിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഈ യുവാവിന്റെ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP