Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎൻഎക്‌സ് മുൻ മേധാവി ഇന്ദ്രാണി മുഖർജി ആശുപത്രിയിൽ; മകളെ കൊന്ന കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നെഞ്ചു വേദനയെ തുടർന്ന്

ഐഎൻഎക്‌സ് മുൻ മേധാവി ഇന്ദ്രാണി മുഖർജി ആശുപത്രിയിൽ; മകളെ കൊന്ന കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നെഞ്ചു വേദനയെ തുടർന്ന്

മുംബൈ: മകളെ കൊന്ന കേസിൽ ജയിലിൽ കഴിയുന്ന ഐഎൻഎക്‌സ് മുൻ മേധാവി ഇന്ദ്രാണി മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നു മുംബൈയിലെ ജെജെ ആശുപത്രിയിലാണ് മുഖർജിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ അമിതമായ അളവിൽ മയക്കുമരുന്ന് ഉള്ളിൽച്ചെന്നതിനെ തുടർന്നു മുഖർജിയെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി 2015 ഓഗസ്റ്റ് മുതൽ ജുഡിഷൽ കസ്റ്റഡിയിലാണ്. ബൈക്കുള ജയിലിൽ കഴിയുന്ന ഇന്ദ്രാണിയെ വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയിൽ കൊണ്ടുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP