Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു ദിവസം പ്രായമായ ചോരകുഞ്ഞ് മരിച്ചെന്നു ഡോക്ടർമാർ; സംസ്‌കാര ചടങ്ങിനിടെ കുഞ്ഞിനു ജീവനുണ്ടെന്നു കണ്ടെത്തി; മരിച്ചെന്നു വിധിയെഴുതിയ ഡോക്ടർ അവധിയിൽ

രണ്ടു ദിവസം പ്രായമായ ചോരകുഞ്ഞ് മരിച്ചെന്നു ഡോക്ടർമാർ; സംസ്‌കാര ചടങ്ങിനിടെ കുഞ്ഞിനു ജീവനുണ്ടെന്നു കണ്ടെത്തി; മരിച്ചെന്നു വിധിയെഴുതിയ ഡോക്ടർ അവധിയിൽ

ചിക്കമഗളൂരു: മരിച്ചെന്നു ഡോക്ടർ പറഞ്ഞ നവജാത ശിശുവിനു സംസ്‌കാര ചടങ്ങിനിടെ ജീവനുണ്ടെന്നു കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞു മരിച്ചു. സംഭവം വിവാദമായതോടെ കുഞ്ഞ് മരിച്ചെന്നു വിധിയെഴുതിയ ഡോക്ടറെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിലെ ചിക്കമഗളൂരു ഭദ്രാവതി സർക്കാർ ആശുപത്രിയിലാണു സംഭവം. ചിക്കമഗളൂരു തല്ലിക്കട്ടെയിലെ സോണി ബായി, വെള്ളിയാഴ്ച ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിനു ജന്മം നൽകിയിരുന്നു. എന്നാൽ പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞു മരിച്ചതായി ശസ്ത്രക്രിയ നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. മഞ്ചുനാഥ് കുഞ്ഞിന്റെ അച്ഛൻ ചന്ദ്രനായികിനെ അറിയിച്ചു. ആശുപത്രി ജീവനക്കാർ കുഞ്ഞിനെ വെളുത്ത തുണിയിൽ പൊതിഞ്ഞു കെട്ടി ചന്ദ്രനായികിനു കൈമാറുകയും ചെയ്തു.

ജഡം വീട്ടിലെത്തിച്ച് സംസ്‌കരിക്കാനായി കുഴിയിൽ ഇറക്കി വച്ചപ്പോഴാണ് ഹൃദയത്തിന്റെ ഭാഗത്തു നേരിയ ചലനമുള്ളതായി ആൾക്കൂട്ടത്തിലൊരാൾക്കു സംശയം തോന്നിയത്. പരിശോധിച്ചപ്പോൾ ഹൃദയം മിടിക്കുന്നതായി വ്യക്തമായി. ഉടനെ തിരികെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ജനിച്ച ഉടൻ ലഭിക്കേണ്ട പരിചരണങ്ങൾ ലഭിക്കാത്തതിനാൽ അവശനിലയിലായ കുട്ടി പിന്നീടു മരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഡോക്ടർ മഞ്ചുനാഥിനെ അധികൃതർ നിർബന്ധിത അവധിയിൽ പ്രവേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP