Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരീക്ഷാ സമയത്ത് ഉച്ചത്തിൽ പാട്ട് വച്ചത് ചോദ്യം ചെയ്തു; പ്രതികാരം തീർക്കാൻ വിദ്യാർത്ഥിയെ മർദ്ദിക്കാൻ സംഘം ചേർന്നെത്തി; മരുമകനെ രക്ഷിക്കാനെത്തിയ യുവതിക്കും കിട്ടി തല്ലും ചവിട്ടും; ഗർഭസ്ഥ ശിശുവിനെ കൊന്നതിന് ബിജെപി നേതാവ് ബംഗാളിൽ കുടുങ്ങി

പരീക്ഷാ സമയത്ത് ഉച്ചത്തിൽ പാട്ട് വച്ചത് ചോദ്യം ചെയ്തു; പ്രതികാരം തീർക്കാൻ വിദ്യാർത്ഥിയെ മർദ്ദിക്കാൻ സംഘം ചേർന്നെത്തി; മരുമകനെ രക്ഷിക്കാനെത്തിയ യുവതിക്കും കിട്ടി തല്ലും ചവിട്ടും; ഗർഭസ്ഥ ശിശുവിനെ കൊന്നതിന് ബിജെപി നേതാവ് ബംഗാളിൽ കുടുങ്ങി

കൊൽക്കത്ത: ബിജെപി നേതാവിന്റെ ക്രൂര മർദ്ദനത്തിനിരയായ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ താൻതാലയിലാണ് സംഭവം. ബിജെപി നേതാവ് പലാഷ്‌കുമാർ ബിശ്വാസും സംഘവുമാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്.

പരീക്ഷാ സമയത്ത് ഉച്ചത്തിൽ പാട്ട് വച്ചത് ചോദ്യം ചെയ്ത് യുവതിയുടെ വിദ്യാർത്ഥിയായ മരുമകൻ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന് ബാലനെ പാലേഷ്‌കുമാറും സംഘവും മർദ്ദിച്ചു. ഇത് തടയാനെത്തിയ യുവതിയെ തുടർന്ന് മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ പാലോഷ്‌കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP