Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരവിന്ദ് കെജ്രിവാളിന് നേരെ യുവതിയുടെ മഷിയേറ്; പ്രതിഷേധം ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നടപ്പാക്കിയതിലുള്ള പ്രതിഷേധിച്ച്; പിന്നിൽ ബിജെപിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി

അരവിന്ദ് കെജ്രിവാളിന് നേരെ യുവതിയുടെ മഷിയേറ്; പ്രതിഷേധം ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നടപ്പാക്കിയതിലുള്ള പ്രതിഷേധിച്ച്; പിന്നിൽ ബിജെപിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ യുവതിയുടെ മഷിയേറ്. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ച് ഒരു പൊതുചടങ്ങിൽ വച്ചാണ് യുവതി കെജ്രിവാളിന് നേരെ മഷിയെറിഞ്ഞത്. ഡൽഹിയിൽ ഒറ്റഇരട്ട അക്ക വാഹന നിയന്ത്രണം നടപ്പാക്കിയതിൽ പ്രതിഷേധിച്ചാണ് യുവതി കെജ്രിവാളിന് നേരെ മഷിയെറിഞ്ഞതാണ് റിപ്പോർട്ടുകൾ.

ഓഡ്ഈവൻ പദ്ധതി വിജയിപ്പിച്ചതിന് ജനങ്ങൾക്ക് നന്ദിയറിയിക്കുന്നതിന് ഡൽഹി സർക്കാർ സംഘടിപ്പിച്ച പരിപാടിക്ക് ഇടെയാണ് ഒരു യുവതി കെജ്രിവാളിനെ ആക്രമിച്ചത്. വേദിയിൽ കെജ്രിവാൾ പ്രസംഗിക്കുന്നതിന് ഇടയിലാണ് സംഭവം. വേദിക്ക് സമീപത്തേയ്ക്ക് നടന്നടുത്ത യുവതി കെജ്രിവാളിന് നേരെ മഷി കുടഞ്ഞെറിയുകയായിരുന്നു. മഷിത്തുള്ളികളിൽ ചിലത് കെജ്രിവാളിന്റെ മുഖത്തും വീണു.

ചില കടലാസുകളും ഒരു സി.ഡിയും യുവതി കേജ്‌രിവാളിന് നേരെ എറിഞ്ഞു. യുവതിയെ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തി. അവരെ വെറുതെ വിടുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട കെജ്രിവാൾ ഡൽഹിയിൽ നല്ലത് എന്ത് സംഭവിച്ചാലും ഇതാവും ഫലമെന്നും പറഞ്ഞു. 'അവരെ വിടൂ, അവർ പൊയ്‌ക്കോട്ടെ, ഡൽഹിയിൽ എന്ത് നല്ല കാര്യം സംഭവിക്കുമ്പോഴും ഇത്തരത്തിൽ പ്രതികരണമുണ്ടാവാറുണ്ട്'. കെജ്രിവാൾ പറഞ്ഞു.

ആം ആദ്മി സേന എന്ന എ.എ.പിയുടെ വിമത ഗ്രൂപ്പിൽ പെട്ട ഭാവന എന്ന യുവതിയാണ് മഷിയാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. അതേ സമയം മഴി ഒഴിക്കാനുള്ള പ്രേരണ വ്യക്തമല്ല. സ്റ്റേഡിയത്തിൽ മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് ഡൽഹി പൊലീസിനെതിരെ സർക്കാർ രൂക്ഷ വിമർശനം നടത്തി. മഷിയേറിനു പിന്നിൽ ബിജെപിയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ബിജെപിയും ഡൽഹി പൊലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് മഷിയേറ്. മഷിയെറിഞ്ഞ യുവതിയെ തടയാൻ ഒരു പൊലീസുകാരൻപോലും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സിസോദിയ ആരോപിച്ചു.

ഇത് രണ്ടാം തവണയാണ് കേജ്‌രിവാളിനെതിരെ മഷി ആക്രമണം ഉണ്ടാകുന്നത്. 2014ൽ ലോക്‌സഭ തിരഞ്ഞെടുപ്പ് റാലിക്കിടെയും കേജ്!രിവാളിനു നേരെ മഷിയെറിഞ്ഞിരുന്നു. ഗതാഗത നിയന്ത്രണത്തിന് ഡൽഹി നിവാസികൾക്ക് സർക്കാരിന്റെ നന്ദി അറിയിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. 5000ത്തോളം പേർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP