Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അടിക്ക് മോളേ' എന്ന് പൊലീസുകാരൻ പറഞ്ഞതും ഇടിച്ചു പഞ്ചറാക്കി പെൺകുട്ടി; കാല് പിടിപ്പിച്ച് മാപ്പുപറയും വരെ മർദ്ദനം തുടർന്നു: കമന്റടിച്ച പൂവാലനെ ഇടിച്ചു പഞ്ചറാക്കിയ വിദ്യാർത്ഥിനിക്ക് അഭിനന്ദന പ്രവാഹം

'അടിക്ക് മോളേ' എന്ന് പൊലീസുകാരൻ പറഞ്ഞതും ഇടിച്ചു പഞ്ചറാക്കി പെൺകുട്ടി; കാല് പിടിപ്പിച്ച് മാപ്പുപറയും വരെ മർദ്ദനം തുടർന്നു: കമന്റടിച്ച പൂവാലനെ ഇടിച്ചു പഞ്ചറാക്കിയ വിദ്യാർത്ഥിനിക്ക് അഭിനന്ദന പ്രവാഹം

പിലിഭിട്ട്: റോഡിൽ വച്ച് അസഭ്യം പറഞ്ഞതിന്റെ പേരിൽ പൊലീസ് സ്‌റ്റേഷനിൽ വച്ച് പൂവാലനെ പെൺകുട്ടി പൊതിരെ തല്ലിയ വീഡിയോ ഇന്നലെ സൈബർ ലോകത്തെ ഏറെ വൈറലായിരുന്നു. അപമാനിച്ച യുവാവിനെ ദേഷ്യം തീരുന്നത് വരെ പൊതിരെ തല്ലിയ പെൺകുട്ടിയെ പ്രശംസിച്ചുകൊണ്ടാണ് സൈബർ ലോകം രംഗത്തെത്തിയത്. പൂവാലന്മാർക്കെല്ലാം ഇതൊരു പാഠമായിരിക്കട്ടെ എന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. മാതൃകാപരമായ ശിക്ഷയെന്ന് പലരും അഭിപ്രായപ്പെട്ടപ്പോഴും വിമർശനവുമായി രംഗത്തെത്തിയവരും കുറവല്ല. എന്നാൽ, സ്ത്രീകൾ അടക്കമുള്ളവർ പെൺകുട്ടിയെ അനുകൂലിച്ചാണ് രംഗത്തെത്തിയത്.

അടിക്ക് മോളേ എന്ന് പറഞ്ഞ് ഒരു പൊലീസുകാരൻ പ്രോത്സാഹിപ്പിച്ചപ്പോൾ ഇങ്ങനെ അടിക്കുമെന്ന് പൊലീസുകാരന് പോലും കരുതിയില്ല. കോളേജിൽ പോകുന്ന വഴിയിലായിരുന്നു പൂവാലൻ കമന്റടിച്ചത്. ഇതോടെ പെൺകുട്ടി പ്രശ്‌നമാക്കി യുവാവിനെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. അവസാനം അവനെക്കൊണ്ട് തന്റെ കാല് പിടിപ്പിച്ച് മാപ്പും പറയിച്ചിട്ടാണ് അവൾ 'തല്ല് ചികിത്സ' നിർത്തിയത്.

യുപിയിലെ പിലിഭിട്ട് ജില്ലയിലെ പുരൻപൂർ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ശല്യം അതിരുവിട്ടതോടെ പൊലീസ് സ്‌റ്റേഷനുമുന്നിൽ കാത്തുനിന്ന പെൺകുട്ടി ബൈക്കിലെത്തിയ പൂവാലനെ തന്റെ സൈക്കിൾ കുറുകെയിട്ട് തടഞ്ഞു നിർത്തുകയായിരുന്നു. പിന്നെ അവനെ വലിച്ചിഴച്ച് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയി പൊലീസുകാരുടെ മുന്നിലിട്ട് തന്നെ കൈകാര്യം ചെയ്തു.

'അടിക്ക് മോളേ' എന്ന് പറഞ്ഞ് പൊലീസുകാരൻ പെൺകുട്ടിക്ക് ഒപ്പം നിന്നു. അത് കേട്ട പാടെ പെൺകുട്ടി പൂവാലന്റെ ഇരു കരണത്തും തലങ്ങും വിലങ്ങും ആഞ്ഞടിച്ചു. അതുകൊണ്ടും അരിശം തീരാതെ ചെരുപ്പൂരി മുഖത്ത് അടിച്ചു. പൂവാലൻ ശരിക്കും ചുരുണ്ടു പോയി. മാപ്പ് പറയാതെ വിടില്ലെന്ന് വന്നതോടെ പൂവാലൻ പെൺകുട്ടിയുടെ കാല് പിടിച്ച് മാപ്പു പറഞ്ഞു. അടുത്തുണ്ടായിരുന്ന പൊലീസുകാരനാണ് സംഭവം ഫോണിൽ പകർത്തിയത്. പെൺകുട്ടി പരാതി നൽകാത്തതിനാൽ പൂവാലനെ വെറുതെ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP