Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഹനം വിൽക്കണമെങ്കിൽ രണ്ട് വർഷത്തെ ഇൻഷുറൻസ് അടയ്ക്ക്ണം; നാല് ചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തെ പ്രീമിയവും അടയ്ക്കണം; സെപ്റ്റംബർ ഒന്ന് മുതൽ നടപ്പിലാക്കണമെന്ന് കോടതി

വാഹനം വിൽക്കണമെങ്കിൽ രണ്ട് വർഷത്തെ ഇൻഷുറൻസ് അടയ്ക്ക്ണം; നാല് ചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തെ പ്രീമിയവും അടയ്ക്കണം; സെപ്റ്റംബർ ഒന്ന് മുതൽ നടപ്പിലാക്കണമെന്ന് കോടതി

ഡൽഹി: രണ്ട് വർഷത്തെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം അടയ്ക്കാത്ത പക്ഷം സപ്തംബർ ഒന്നുമുതൽ നാലുചക്ര വാഹനങ്ങൾ വിൽക്കാനാകില്ല. അഞ്ച് വർഷത്തെ ഇൻഷുറൻസ് പ്രീമിയം അടച്ചാൽ മാത്രമേ ഇരുചക്ര വാഹനം വിൽക്കാൻ കഴിയൂ. സുപ്രീംകോടതിയുടേതാണ് ഉത്തരവ്.വാഹനം ഡീലർമാർ വിൽക്കുന്ന ഘട്ടത്തിൽ തന്നെ നാലുചക്ര വാഹനങ്ങൾക്ക് രണ്ട് വർഷവും ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷവും തേർഡ് പാർട്ടി പ്രീമിയം നിർബന്ധമാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റിക്ക് റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീംകോടതി കമ്മിറ്റി നിർദ്ദേശം നൽകി.

റോഡിലെ കുഴികളിൽ വീണുണ്ടാകുന്ന അപകടത്തിന് ഇരയാകുന്നവരുടെ കുടുംബത്തിന് ഒരു ധനസഹായം ഉറപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും നിർദേശമുണ്ട്. നിലവിൽ കാറുകൾക്ക് ഒരു വർഷവും ഇരുചക്ര വാഹനങ്ങൾക്ക് മൂന്നുവർഷവും മുൻകൂർ ഇൻഷുറൻസ് പ്രീമിയം അടയ്ക്കണമെന്നാണ് വ്യവസ്ഥ.ബൈക്കുകളും കാറുകളും വാങ്ങുമ്പോൾ മാത്രമാണ് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുന്നത്. എന്നാൽ ഇത് പിന്നീട് പുതുക്കാറില്ലെന്നും കോടതിയിൽ ഹാജരായ അമിക്കസ്‌ക്യൂറി ഗൗരവ് അഗർവാൾ ബോധിപ്പിച്ചു. 66 ശതമാനം വാഹനങ്ങൾക്കും തേർഡ് പാർട്ടി പ്രീമിയം ഇല്ലായെന്നും അദ്ദേഹം ഉന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP