Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൺപൂരിനു പിന്നാലെ ആന്ധ്രയിലെ കുനേരു ട്രെയിൻ അപകടത്തിലും പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു പങ്കെന്നു സംശയം; എൻഐഎയുടെ പ്രത്യേക സംഘം കുനേരുവിൽ; ശനിയാഴ്ചത്തെ അപകടത്തിൽ ജീവൻ പൊലിഞ്ഞത് 39 പേർക്ക്

കാൺപൂരിനു പിന്നാലെ ആന്ധ്രയിലെ കുനേരു ട്രെയിൻ അപകടത്തിലും പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു പങ്കെന്നു സംശയം; എൻഐഎയുടെ പ്രത്യേക സംഘം കുനേരുവിൽ; ശനിയാഴ്ചത്തെ അപകടത്തിൽ ജീവൻ പൊലിഞ്ഞത് 39 പേർക്ക്

ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ കുനേരുവിൽ ശനിയാഴ്ച രാത്രി ഹിരാഖണ്ഡ് എക്സ്‌പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തിൽ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പങ്ക് എൻഐഎ അന്വേഷിക്കുന്നു. ഇതിനായി എൻഐഎയുടെ പ്രത്യേക സംഘം കുനേരുവിലെത്തി. അപകടത്തിൽ 39 പേർ മരിച്ചിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ഉത്തർപ്രദേശിലെ കാൺപൂരിൽ ഇൻഡോർ-പറ്റ്ന എക്സ്പ്രസ് പാളംതെറ്റി 150 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം ഐഎസ്‌ഐ ആസൂത്രണം ചെയ്ത ഭീകരാക്രമണമാണെന്ന സംശയം അടുത്തിടെ ബലപ്പെട്ടിരുന്നു. ഈ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) സംഘത്തോട് കുനേരു അപകടവും അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.

കാൺപൂർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിടിയിലായ മൂന്നു പേർ ഐഎസ്ഐ നിയോഗിച്ചവരാണെന്ന റിപ്പോർട്ട് സംബന്ധിച്ചും എൻഐഎ അന്വേഷിക്കുന്നുണ്ട്. മോടി പസ്വാൻ, ഉമാശങ്കർ, മുകേഷ് യാദവ് എന്നിവരാണ് കഴിഞ്ഞ ആഴ്ച ബീഹാറിലെ ചമ്പാരനിൽനിന്ന് പിടിയിലായത്. ബിഹാറിലെ ഗൊരഷാൻ റെയിൽവേ സ്റ്റേഷനിൽ സ്ഫോടകവസ്തുക്കൾ വച്ചതിനു പിന്നിൽ ഇവരാണെന്നും മൂന്ന് ലക്ഷം രൂപ ഇതിന് പ്രതിഫലമായി കൈപ്പറ്റിയെന്നും ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.

ഇവർ ഐഎസ്ഐയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരാണെന്നും സ്ഫോടനത്തിൽ ഐഎസ്ഐയ്ക്ക് പങ്കുള്ളതായി ഇവരുടെ മൊഴിയിൽ സൂചനയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ച് എൻഐഎയുടെ ഒരു സംഘം ബിഹാറിലും അന്വേഷണം നടത്തിവരികയാണ്.

ആന്ധ്രയിലെ കുനേരു റെയിൽവേ സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രിയാണ് ഹിരാഖണ്ഡ് എക്സ്പ്രസ് പാളംതെറ്റിയത്. അപകടത്തിന് തൊട്ടുമുമ്പ് ചരക്ക് തീവണ്ടി ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയിരുന്നുവെന്നും പാതയുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നുവെന്നും അപകടത്തിന് പിന്നിലെ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും റെയിൽവെ അധികൃർ വ്യക്തമാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP