Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിയുടെ ഫോൺ എടുക്കാൻ വൈകിയ സംഭവത്തിൽ വിവാദത്തിൽപ്പെട്ട കർണാടകത്തിലെ വനിത പൊലീസ് ഓഫീസർ രാജിവച്ചു; കോൺഗ്രസിന്റെ പ്രതികാരം കലാശിച്ചത് ഡിവൈഎസ്‌പി അനുപമയുടെ രാജിയിൽ

മന്ത്രിയുടെ ഫോൺ എടുക്കാൻ വൈകിയ സംഭവത്തിൽ വിവാദത്തിൽപ്പെട്ട കർണാടകത്തിലെ വനിത പൊലീസ് ഓഫീസർ രാജിവച്ചു; കോൺഗ്രസിന്റെ പ്രതികാരം കലാശിച്ചത് ഡിവൈഎസ്‌പി അനുപമയുടെ രാജിയിൽ

ബംഗളുരു: മന്ത്രിയുടെ ഫോണിന് ഉത്തരം പറയാൻ വൈകിയ ഐ.പി.എസ് ഉദ്യോഗസ്ഥ രാജിവച്ചു. അനുപമ ഷേണായ് എന്ന ഐ.പി.എസുകാരിയാണ് രാജിവച്ചത്.

2010 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ് അനുപമ. കർണാടക തൊഴിൽ മന്ത്രി പി.ടി പരമേശ്വറിന്റെ ഫോൺ കോളിന് അനുപമ മറുപടി നൽകാതിരുന്നത് വാർത്തയായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. ഈ സംഭവത്തെ തുടർന്നാണ് അനുപമ രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങൾ ചുണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ രാജിയെന്നാണു വിശദീകരണം വരുന്നത്. എന്നാൽ, കോൺഗ്രസിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണു രാജിയെന്ന സൂചനയാണു പുറത്തുവരുന്നത്.

കർണാടകയിലെ ബെല്ലാരി ജില്ലയിൽ കുഡ്ലിഗി ഡിവൈഎസ്‌പിയായിരുന്ന അനുപമ ഷേണായിയാണ് രാജിവച്ചത്. ക്ഷേമപ്രവർത്തനങ്ങളിലൂടെയും മികവുറ്റ സേവനത്തിലൂടെയും ജനങ്ങളുടെ പ്രിയപ്പെട്ട ഓഫീസറായിരുന്നു അനുപമ.

കഴിഞ്ഞ ജനുവരിയിൽ കർണാടക തൊഴിൽ വകുപ്പിന്റെയും ബെല്ലാരി ജില്ലയുടെയും ചുമതലയുള്ള മന്ത്രി പി ടി പരമേശ്വർ നായിക്കിന്റെ ഫോൺ കോൾ മൂന്നു പ്രതികളെ പിടികൂടുന്ന തിരക്കിനിടയിൽ അനുപമ അറ്റൻഡ് ചെയ്തിരുന്നില്ല. ഇതിന്റെ പേരിൽ പരമേശ്വർ നായിക്ക് പിന്നീട് അനുപമയോടു ക്ഷുഭിതനാവുകയും അനുപമയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതുകൊണ്ടും പ്രതികാരം തീരാത്ത നായിക്ക് കോൺഗ്രസ് പ്രവർത്തകരെ അനുപമയ്ക്കെതിരേ അഴിച്ചുവിടുകയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് സർവീസ് വിടുന്നതെന്നാണ് അനുപമ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നതെന്നു ബെല്ലാരി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എന്നാൽ, ഇന്നലെ രാവിലെയും ചില കോൺഗ്രസ് പ്രവർത്തകർ അനുപമയുടെ ഓഫീസിനു മുന്നിൽ പ്രശ്നമുണ്ടാക്കിയിരുന്നതായാണ് റിപ്പോർട്ട്. ഇതേത്തുടർന്നാണ് രാജിതീരുമാനമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കർണാടക സിവിൽ സർവീസ് 2010 ബാച്ച് ഓഫീസറാണ് അനുപമ. സർവീസിൽ കയറിയതു മുതൽ ക്രമസമാധാനച്ചുമതലയിലായിരുന്നു. ഈ സമയത്തു സാധാരണക്കാർക്കായി ചെയ്ത ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ അനുപമയെ സ്വീകാര്യയാക്കിയിരുന്നു. മണൽമാഫിയക്കെതിരേയും മദ്യമാഫിയക്കെതിരേയും അനുപമ എടുത്ത നടപടികളും ശ്രദ്ധയാകർഷിച്ചിരുന്നു. വിവാദ ഫോൺ കോൾ വന്നപ്പോഴും മദ്യമാഫിയയിലെ ചിലരെ അറസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു അനുപമ.

താൻ അറസ്റ്റിന്റെ തിരക്കിലായിരുന്നതിനാലാണു ഫോണെടുക്കാതിരുന്നതെന്ന് അനുപമ മന്ത്രിയെ ബോധിപ്പിച്ചിരുന്നെങ്കിലും മന്ത്രി അംഗീകരിക്കാൻ തയാറായില്ല. തുടർന്ന് ചുമതല നൽകാതെ അനുപമയെ സ്ഥലം മാറ്റുകയായിരുന്നു. മദ്യമാഫിയയിലെ ചിലരെ അറസ്റ്റ് ചെയ്തതു കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തിന് അനിഷ്ടമുണ്ടാക്കിയിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP