Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസിസുമായി കേന്ദ്ര സർക്കാരിന് കൂട്ടുബിസിനസ്സോ? കോൺഗ്രസ് നേതാവിന്റെ ട്വീറ്റിൽ പ്രതിഷേധം; ലിബിയയിൽ മോചിതരായ ഇന്ത്യക്കാർ സുരക്ഷിതർ; സിറിയയിലേക്ക് മടങ്ങരുതെന്ന് നേഴ്‌സുമാരോട് സുഷമ

ഐസിസുമായി കേന്ദ്ര സർക്കാരിന് കൂട്ടുബിസിനസ്സോ? കോൺഗ്രസ് നേതാവിന്റെ ട്വീറ്റിൽ പ്രതിഷേധം; ലിബിയയിൽ മോചിതരായ ഇന്ത്യക്കാർ സുരക്ഷിതർ; സിറിയയിലേക്ക് മടങ്ങരുതെന്ന് നേഴ്‌സുമാരോട് സുഷമ

ന്യൂഡൽഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐ.എസ്) ഇന്ത്യൻ സർക്കാരിന് കൂട്ടുബിസിനസ്സുണ്ടോ എന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരിയുടെ ട്വീറ്റ് വിവാദമാകുന്നു. രാജ്യത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണിതെന്നാണ് ആക്ഷേപം. ഭീകരരുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് പാക്കിസ്ഥാൻ പോലും പറയുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ അപമാനിക്കുന്ന തരത്തിലെ കോൺഗ്രസ് നേതാവിന്റെ പ്രസ്താവ അപലനീയമാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും ബിജെപിയും.

അതിനിടെ ഐസിസ് ലിബിയയിൽ തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യക്കാരിൽ നിന്ന് വിട്ടയച്ച രണ്ടുപേരും സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി. ഇവർ ലിബിയയിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചേർന്നെന്ന് സ്ഥിരീകരിച്ചു. മറ്റു രണ്ടുപേരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ട്രിപോളി, ട്യുണിസ് എന്നിവിടങ്ങളിൽ നിന്നു മടങ്ങുകയായിരുന്ന നാലു പേരെയും ഐ.എസ്സിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിന്നാണ് തട്ടിക്കൊണ്ടുപോയത്. അദ്ധ്യാപകരിൽ രണ്ടുപേർ ഹൈദരാബാദിൽ നിന്നുള്ളവരാണ്. മറ്റ് രണ്ടുപേർ കർണാടകയിലെ റായ്ച്ചൂർ,ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ളവരും. ലിബിയയിലെ സിർതിൽ നിന്ന് 50 കിലോമീറ്റർ അകലെ ഐ. എസ്സിന്റെ പരിശോധനയ്ക്കിടെയാണ് നാലുപേരും പിടിയിലാകുന്നത്. സിർത് സർവകലാശാലയിലെ അദ്ധ്യാപകരാണ് മൂന്നുപേർ. മറ്റൊരാൾ സർവകലാശാലയിലെ ജുഫ്രാ ശാഖയിൽ അദ്ധ്യാപകനാണ്.

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐ.എസ്) ഇന്ത്യൻ സർക്കാരിന് കൂട്ടുബിസിനസ്സുണ്ടോ എന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ചോദ്യവുമായെത്തി., ലിബിയയിൽ ഐ.എസ് ബന്ദികളാക്കിയ രണ്ട് അദ്ധ്യാപകരെ വിട്ടയച്ചത് തന്റെ ശ്രമഫലമാണെന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ അവകാശവാദം കേട്ടിട്ടാണ് തനിക്കീ സംശയം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ വിട്ടയക്കാത്ത മറ്റു രണ്ട് അദ്ധ്യാപകരുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഐ.എസ്സുമായി ഹോട്ട് ലൈൻ ബന്ധം സ്ഥാപിച്ചിരിക്കുന്ന മന്ത്രി അക്കാര്യം വ്യക്തമാക്കണമെന്നും തിവാരി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇതോടെ ഈ വിഷയത്തിന് പുതിയ വിവാദമുഖം വരികയാണ്.

ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്ന് ഇന്ത്യയിലെത്തിച്ച നഴ്‌സുമാരിൽ പലരും തിരിച്ചുപോകുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൂചന നൽകി. യെമനിലെ സ്ഥിതി ശാന്തമായിട്ടില്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ എംബസ്സിയും പൂട്ടിയിരുന്നു. എംബസി പോലുമില്ലാത്ത നാട്ടിലേയ്ക്ക് നഴ്‌സുമാർ മടങ്ങിപ്പോയാൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും സുഷമ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. ഇന്ത്യൻ നാവികസേന നടത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു യെമനിലേത്. ഐഎൻഎസ് മുംബൈ, ഐഎൻഎസ് തർകഷ്, ഐഎൻഎസ് സുമിത്ര, എം വി കോറൽസ്, എം വി കവരത്തി എന്നീ കപ്പലുകളാണ് ഇതിന് നേതൃത്വം നൽകിയത്.

മാർച്ച് 30 മുതൽ ഏപ്രിൽ 17 വരെ രക്ഷാപ്രവർത്തനം നീണ്ടു. 4,741 ഇന്ത്യക്കാരെ രക്ഷിച്ചു. മടക്കിയെത്തിച്ചതിൽ 2527 പേർ കേരളത്തിൽ നിന്നുള്ളവരാണ്. 1,947 വിദേശ പൗരന്മാരെയും ഇന്ത്യ യെമനിൽ നിന്നു രക്ഷപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP