Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധിക്കെതിരെ ഇരട്ടപ്പൗരത്വം ആരോപിച്ച് സുബ്രഹ്മണ്യം സ്വാമി രംഗത്ത്; രാഹുൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു; യുകെ ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടർ സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുന്നു; എം പി സ്ഥാനം റദ്ദാക്കണമെന്ന ആവശ്യവുമായി സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു

രാഹുൽ ഗാന്ധിക്കെതിരെ ഇരട്ടപ്പൗരത്വം ആരോപിച്ച് സുബ്രഹ്മണ്യം സ്വാമി രംഗത്ത്; രാഹുൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു; യുകെ ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടർ സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുന്നു; എം പി സ്ഥാനം റദ്ദാക്കണമെന്ന ആവശ്യവുമായി സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇരട്ട പൗരത്വം ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു എന്ന ആരോപണം ഉയർത്തിയാണ് സുബ്രഹ്ണ്യം സ്വാമി രംഗത്തെത്തിയത്. ഇതിന്റെ തെളിവുകൾ ഉണ്ടെന്ന് വ്യക്തമാക്കി ചില രേഖകളും സ്വാമി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുലിന്റെ ഇരട്ടപ്പൗരത്വം സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം കത്തു അയച്ചു.

എം പി കൂടിയായ രാഹുലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് മോദിക്ക് സ്വാമി കത്തയച്ചത്. യു കെ ആസ്ഥാനമായ ബാക്ഓപ്‌സ് ലിമിറ്റഡെന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയും രാഹുൽ ഗാന്ധിയാണെന്നാണ് സുബ്രഹ്മണ്യ് സ്വാമി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു നൽകിയിരിക്കുന്ന വിലാസം ലണ്ടനിലേതാണ്. ഈ രേഖകളിൽ രാഹുൽ രേഖപ്പെടുത്തിയിരിക്കുന്നത് ബ്രിട്ടീഷ് പൗരൻ ആണെന്നാണെന്നും സ്വാമി വ്യക്തമാക്കി.

കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന രേഖകളിൽ ആറാം പേജിൽ നൽകിയ വാർഷിക വരുമാനം സംബന്ധിച്ച കാര്യങ്ങളിൽ രാഹുലിന്റെ ജനന തിയതി ശരിയാണ്. ഇതിൽ ബ്രിട്ടീഷ് പൗരൻ എന്നാണ് കാണിച്ചിരിക്കുന്നത്. 2005ലെ രേഖകളാണ് സ്വാമി പുറത്തുവിട്ടിരിക്കുന്നത്. അന്ന് കമ്പനിയുടെ 65 ശതമാനം ഓഹരിയും രാഹുലിന്റെ കയ്യിലായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ഒൻപതാം അനുച്ഛേദം അനുസരിച്ച് വിദേശ പൗരത്വം സ്വയം നേടുന്നതായി വിലക്കുന്നുണ്ടെന്നും സ്വാമി പറയുന്നു. കൂടാതെ ഇരട്ടപ്പൗരത്വത്തെ രാജ്യം അംഗീകരിക്കുന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കമ്പനിയുടെ വാർഷിക വരുമാനവുമായി ബന്ധപ്പെട്ടുള്ള രേഖകളാണ് സ്വാമി പുറത്തുവിട്ടിരിക്കുന്നത്. കമ്പനിയുടെ 65% ഷെയറുകളും രാഹുലിന്റെ പേരിലാണെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു. 2003 ഓഗസ്റ്റ് 21നാണ് ബാപ്കിൻസ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2009 ഫെബ്രുവരിയിൽ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട രേഖകളിലും രാഹുൽ ഗാന്ധി താൻ ബ്രിട്ടീഷ് പൗരനാണെന്നാണ് അവകാശപ്പെടുന്നത്.

ഇരട്ടപ്പൗരത്വമുള്ള വ്യക്തിക്ക് ഇന്ത്യൻ പാർലമെന്റിലേക്ക് മത്സരിക്കാനും അംഗമായിരിക്കാനും യോഗ്യത ഇല്ല. അതുകൊണ്ട് തന്നെ രാഹുഗന്ധിയുടെ എം പി സ്ഥാനം റദ്ദാക്കണമെന്ന ആവശ്യമാണ് സുബ്രഹ്ണ്യം സ്വാമി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രഥമാദൃഷ്ട്യാ രാജ്യത്തിന്റെ ഭരണഘടനക്കും നിയമത്തിനും എതിരായി പ്രവർത്തിച്ചിരിക്കുകയാണ് രാഹുൽഗാന്ധിയെന്നും അതിനാൽ ഇക്കാര്യം ഗൗരവത്തിലെടുത്ത് വേണ്ട നടപടികൾ ഉടനടി കൈക്കൊള്ളാനും സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ എം പി സ്ഥാനം വഹിക്കുന്ന ഒരാൾ മറ്റൊരു രാജ്യത്തെ പൗരനായിരിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാൽ ഈ വിഷയം ബിജെപി ആയുധമാക്കുമെന്ന കാര്യം ഉറപ്പാണ്.

അതേസമയം രാഹുൽ ഗാന്ധിക്കെതിരെയുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വമല്ലാതെ മറ്റ് പൗരത്വമില്ല. സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP