Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ്രയേലുമായി ചേർന്ന് ആരംഭിക്കാൻ ശ്രമിച്ച 500 ദശലക്ഷം ഡോളറിന്റെ മിസൈൽ ഇടപാട് ഇന്ത്യ റദ്ദാക്കി; ഇനി ഡി.ആർ.ഡി.ഓ തന്നെ മിസൈലുകൾ നിർമ്മിക്കും; മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തത നേടാൻ നീക്കം

ഇസ്രയേലുമായി ചേർന്ന് ആരംഭിക്കാൻ ശ്രമിച്ച 500 ദശലക്ഷം ഡോളറിന്റെ മിസൈൽ ഇടപാട് ഇന്ത്യ റദ്ദാക്കി; ഇനി ഡി.ആർ.ഡി.ഓ തന്നെ മിസൈലുകൾ നിർമ്മിക്കും; മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തത നേടാൻ നീക്കം

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതിയ ഇസ്രയേലുമായി ചേർന്നുള്ള 500 ദശലക്ഷം ഡോളറിന്റെ മിസൈൽ ഇടപാട് ഇന്ത്യ റദ്ദാക്കി. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ആയുധ നിരമാണത്തിൽ സ്വയം പര്യാപ്തത നേടാനാണ് ഈ നീക്കം നടത്തിയത്. ഈ മിസൈലുകൾ ഇനി ഇന്ത്യയുടെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്ഡ് ഓർഗനൈസേഷൻ(ഡി.ആർ.ഡി.ഒ) സ്വയം നിർമ്മിക്കാൻ തീരുമാനമായി.

കഴിഞ്ഞ വർഷമായിരുന്നു ഇസ്രയേലുമായി ചേർന്ന് മിസൈൽ ഇടപാടിന് ഇന്ത്യ തുടക്കം കുറിച്ചത്. എന്നാൽ അതേ സമയം ഇന്ത്യയിലെ കല്യാണി ഗ്രൂപ്പും ഇസ്രയേലിലെ റാഫേൽ അഡ്വാൻസഡ് ഡിഫൻസ് സിസ്റ്റംസുമായിചേർന്ന് സംയുക്തസംരംഭം തുടങ്ങും. സ്ഥാപനത്തിൽ 51:49 അനുപാതത്തിലായിക്കും രണ്ട് കമ്പനികൾക്കും ഓഹരിപങ്കാളിത്തം. മിസൈൽ ടെക്നോളജി, റിമോട്ട് വെപ്പൺ സിസ്റ്റംസ് എന്നിവയാണ് സ്ഥാപനം ലക്ഷ്യംവെക്കുന്നത്. ബെംഗളൂരുവിൽ നടക്കുന്ന 'എയ്റോ ഇന്ത്യ' വ്യോമപ്രദർശനത്തിലായിരുന്നു ഇരുകമ്പനികളും ധാരണയിലെത്തിയത്.

നാഗ് അനാമിക എന്നീ രണ്ട് തരം എയർ ടു ഗ്രൗണ്ട് മിസൈൽ ഇന്ത്യ വികസിപ്പിച്ചെടുത്തിരുന്നു. ഈ രീതിയിൽ ഇന്ത്യയിൽ തന്നെ മറ്റ് മിസൈലുകളും വികസിപ്പിച്ചെടുക്കാനാകും എന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്രതീക്ഷ.

കരയിൽ നിന്നും വായുവിലേക്ക് തൊടുക്കാൻ കഴിയുന്ന മധ്യദൂര മിസൈലുകളാണ് ഇന്ത്യ നിർമ്മിക്കുകയ. ശത്രുക്കളുടെ പോർ വിമാനങ്ങളും ഡ്രോണുകളും ക്രൂസ് മിസൈലുകളും അവാക്‌സ് വിമാനങ്ങളെ വരെ ലക്ഷ്യം വയ്ക്കാനാകുന്ന മിസൈലുകളാണത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP