Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യക്കാരെ ഭായി ഭായിയാക്കാൻ ഉറച്ച് ഇസ്രയേൽ; പാശ്ചാത്യ നാടുകളിൽ മുൻപ് പോയിട്ടുള്ളവർക്ക് വിസാ നടപടി ക്രമങ്ങളിൽ വമ്പൻ ഇളവ്: ഇന്ത്യക്കാർക്കുള്ള തൊഴിൽ വിസയിലും ഇളവ് പ്രഖ്യാപിച്ചേക്കും

ഇന്ത്യക്കാരെ ഭായി ഭായിയാക്കാൻ ഉറച്ച് ഇസ്രയേൽ; പാശ്ചാത്യ നാടുകളിൽ മുൻപ് പോയിട്ടുള്ളവർക്ക് വിസാ നടപടി ക്രമങ്ങളിൽ വമ്പൻ ഇളവ്: ഇന്ത്യക്കാർക്കുള്ള തൊഴിൽ വിസയിലും ഇളവ് പ്രഖ്യാപിച്ചേക്കും

മുംബൈ: ഇന്ത്യക്കാരെ ചങ്ങാതിയാക്കാൻ ഉറച്ച് ഇസ്രയേൽ. ഇന്ത്യക്കാർക്ക് വൻ വിസാ ഇളവ് പ്രഖ്യാപിച്ചാണ് ഇസ്രയേൽ പുതിയ ഭായി ഭായി നയത്തിന് ഒരുങ്ങിയിരിക്കുന്നത്. മുൻപ് പാശ്ചാത്യ നാടുകളിൽ പോയിട്ടുള്ളവർക്കാണ് വിസാ നടപടി ക്രമങ്ങളിൽ വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങൾ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ഇസ്രയേൽ എന്നിവയിലേക്കു മുൻപു യാത്ര നടത്തിയവർക്കാണ് വീസയ്ക്കുള്ള രേഖകളുടെ കാര്യത്തിൽ ഇളവു നൽകുന്നത്.

ഇ വിസ സൗകര്യം ഏർപെടുത്തുന്നതിനും ഗ്രൂപ് വിസ നടപടികൾ ലഘൂകരിക്കുന്നതിനും നടപടി ആരംഭിച്ചതായി ഇസ്രയേൽ ടൂറിസം മന്ത്രാലയത്തിന്റെ ഇന്ത്യയിലെ ഡയറക്ടർ ഹസൻ മദാ പറഞ്ഞു. ഈ വർഷം നവംബർ വരെ 55,000 ഇന്ത്യക്കാർ ഇസ്രയേൽ സന്ദർശിച്ചിട്ടുണ്ട്. ഈ വർഷം ഇന്ത്യയിൽ നിന്നും വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 31 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇസ്രയേലിൽ ഔദ്യോഗിക മന്ത്രാലയം പറയുന്നു.

ഇതോടെ കൂടുതൽ ഇന്ത്യക്കാരെ തങ്ങളുടെ രാജ്യത്തേക്ക് ആകർഷിക്കാനാണ് സർക്കാരിന്റെ പുതിയ നടപടി. അതിനാൽ ത്‌നെ തൊഴിൽ വിസയിലും ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അങ്ങനെ എങ്കിൽ പരിശുദ്ധനാടായ ഇസ്രയേലിൽ പോ.യി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് സുവർണ്ണാവസരമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP