Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് വർഷം കൊണ്ട് ഐഎസ്ആർഒ നേടിയത് 5600 കോടി; വിവിധ ദൗത്യങ്ങളിലായി ചെലവഴിച്ചത് 7209 കോടി ; 2017-18 ൽ മാത്രം നേടിയത് 1932 കോടി രൂപ

മൂന്ന് വർഷം കൊണ്ട് ഐഎസ്ആർഒ നേടിയത് 5600 കോടി; വിവിധ ദൗത്യങ്ങളിലായി ചെലവഴിച്ചത് 7209 കോടി ; 2017-18 ൽ മാത്രം നേടിയത് 1932 കോടി രൂപ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഐഎസ്ആർഒയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ വർധനയുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ ഐഎസ്ആർഒയുടെ സഹോദര സ്ഥാപനമായ ആൻട്രിക്‌സ് കോർപ്പറേഷനിലൂടെ 5600 കോടി രൂപയാണ് ഉൽപന്ന വിൽപനയിലൂടെയും സർവീസിലൂടെയും ഉപഗ്രഹ വിക്ഷേപണത്തിലൂടെയും നേടിയിരിക്കുന്നത്. വിദേശ രാജ്യങ്ങൾക്ക് വേണ്ടി വരെ ഐഎസ്ആർഒ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 5600 കോടിയിൽ 1932 കോടി രൂപ 2017-18 കാലയളവിലും 1872 കോടി രൂപ 2016-17 കാലയളവിലും ലഭിച്ചതാണ്. ഇതേ കാലയളവിൽ 7209 കോടി രൂപയാണ് ഐഎസ്ആർഒ ചെലവഴിച്ചത്.

ബഹിരാകാശ സഞ്ചാരം, ഭൗമ നിരീക്ഷണം, ഉപഗ്രഹ വിക്ഷേപണം തുടങ്ങി വിവിധ ദൗത്യങ്ങൾക്കാണ് തുക ചെലവഴിച്ചത്. 75 ശതമാനം വരുമാനവും ഉപഗ്രഹ ആശയ വിനിമയത്തിലൂടെയും 10 മുതൽ 20 ശതമാനം വരെ വരുമാനം വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെയാണെന്നും ആൻഡ്രിക്‌സ് അധികൃതർ പറയുന്നു. ഐഎസ്ആർഓയ്ക്ക് നിലവിൽ 84 ഇടപാടുകാരാണുള്ളത്. ഇതിൽ വ്യവസായ ഭീമൻന്മാരായ റിലയൻസും സൺ നെറ്റ്‌വർക്കും വരും. ഇക്കാലയളവിൽ ഐഎസ്ആർഒ 99 ഉപഗ്രഹങ്ങൽ വിക്ഷേപിച്ചിരുന്നു. ഇതിൽ 69 എണ്ണവും വിദേശ ഉപഗ്രഹങ്ങളാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP