Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ ധനമന്ത്രിയായിരുന്ന കാലത്താണ് നോട്ടുകൾ പ്രധാനമന്ത്രി പിൻവലിച്ചിരുന്നതെങ്കിൽ ആ നിമിഷം രാജിവയ്ക്കുമായിരുന്നെന്നു; കോൺഗ്രസിന്റെ അടിത്തറ തോണ്ടിയ നയങ്ങളുടെ വക്താവായ പി ചിദംബരം നരേന്ദ്ര മോദിയുടെ പരിഷ്‌കാരത്തെ വിമർശിച്ച് രംഗത്ത്

താൻ ധനമന്ത്രിയായിരുന്ന കാലത്താണ് നോട്ടുകൾ പ്രധാനമന്ത്രി പിൻവലിച്ചിരുന്നതെങ്കിൽ ആ നിമിഷം രാജിവയ്ക്കുമായിരുന്നെന്നു; കോൺഗ്രസിന്റെ അടിത്തറ തോണ്ടിയ നയങ്ങളുടെ വക്താവായ പി ചിദംബരം നരേന്ദ്ര മോദിയുടെ പരിഷ്‌കാരത്തെ വിമർശിച്ച് രംഗത്ത്

ന്യൂഡൽഹി: താൻ ധനമന്ത്രിയായിരുന്ന കാലത്താണു പ്രധാനമന്ത്രി നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നതെങ്കിൽ ആ നിമിഷം താൻ രാജിവയ്ക്കുമായിരുന്നെന്നു മുൻ ധനമന്ത്രി പി ചിദംബരം. തന്നോട് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ ഒരിക്കലും അനുവദിക്കുകയില്ലായിരുന്നെന്നും ചിദംബരം പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ കാലത്ത് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നെന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുപിഎ സർക്കാറിന്റെ കാലത്ത് ധനമന്ത്രി കൂടിയായിരുന്ന ചിദംബരം.

നിലവിലെ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം കള്ളപ്പണം തടയുന്നതോ കള്ളനോട്ട് ചെറുക്കുന്നതോ അഴിമതി ഇല്ലാതാക്കുന്നതോ അല്ല. നഗരങ്ങളിലെ ജനങ്ങൾ കുറച്ചുകൂടുതൽ ഡിജിറ്റൽ ഇടപാടുകളിലേക്കു മാറുമെന്നതല്ലാതെ മറ്റൊരു പ്രതിഫലനവും ഈ തീരുമാനം ഉണ്ടാക്കില്ലെന്നും ചിദംബരം പറഞ്ഞു. നോട്ടുകൾ അസാധുവാക്കുന്ന തീരുമാനം പ്രധാനമന്ത്രിയുടെ മുഖ്യ ധനകാര്യ ഉപദേഷ്ടാവു പോലും അറിഞ്ഞിരുന്നില്ലെന്നും പ്രധാനമന്ത്രി മുൻ പിൻ നോക്കാതെയും കാര്യങ്ങൾ ആലോചിക്കാതെയുമാണു തീരുമാനത്തിലെത്തിയതെന്നും ചിദംബരം കൂട്ടിച്ചേർത്തു.

1946ലും 1978ലും സമാനമായ രീതിയിൽ നോട്ടുകൾ അസാധുവാക്കിയിട്ടുണ്ട്. എന്നാൽ അതൊക്കെയും ഗുണത്തേക്കാളേറെ ദോഷമാണു ചെയ്തിരിക്കുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അമ്പതു ദിവസമാണ് നരേന്ദ്ര മോദി ചോദിക്കുന്നത്. പാവങ്ങളെ ചൂഷണം ചെയ്യാനാണു പ്രധാനമന്ത്രി യഥാർഥത്തിൽ അമ്പതു ദിവസം ചോദിക്കുന്നതെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP