Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടികൾ ഉയർത്തുന്നത് ഇന്ത്യയിൽ നിരോധിക്കണമെന്ന് ഹർജി; സുപ്രിം കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി; സർക്കാർ നിലപാട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ സംബന്ധിച്ചും നിർണായകം

ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടികൾ ഉയർത്തുന്നത് ഇന്ത്യയിൽ നിരോധിക്കണമെന്ന് ഹർജി; സുപ്രിം കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി; സർക്കാർ നിലപാട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ സംബന്ധിച്ചും നിർണായകം

 ന്യൂഡൽഹി: പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് സമാനമായി ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടികൾ ഉയർത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപ്പരായ ഹർജി സുപ്രീംകോടതിയിൽ. കേരളത്തിലെ മുസ്ലിംലീഗിന് അടക്കം നിർണായകമായ ഈ പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രസർക്കാർ നിലപാട് തേടി. ഉത്തർ പ്രദേശ് ഷിയ വഖഫ് ബോർഡ് ചെയർമാൻ സയ്ദ് വസീം റിസ്വിയാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് സമാനമായ പതാകകൾ ഉയർത്തുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഇത്തരം പതാക ഉയർത്തുന്നത് ഇസ്ലാമിക വിരുദ്ധം ആണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ശിക്ഷിക്കപെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ശത്രു രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പതാക മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ഉയർത്തുന്നത്. ഇത്തരം പതാക ഉയർത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ശത്രു രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടി മതപരമായ കൊടി എന്ന നിലയിലാണ് പലരും ഉയർത്തുന്നത്. എന്നാൽ ഇന്ത്യയിൽ കലാപവും ഭീകരവാദ അക്രമങ്ങളും നടത്തുന്ന ഒരു ശത്രു രാജ്യത്തിലെ രാഷ്ട്രീയ കൊടി എന്ന അറിവ് പലർക്കുമില്ല. 1906 ൽ മുഹമ്മദ് അലി ജിന്നയും നവാസ് വക്കാർ ഉൽ മാലിക്കും ചേർന്ന് രൂപീകരിച്ച മുസ്ലിം ലീഗിന്റെ കൊടി ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടി ആണ്. ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിന് ശേഷം 1949 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കൊടിയും ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടിയാണ്.

നാലാഴ്ചക്കകം വിശദീകരണം നൽകാനാണ് കേന്ദ്ര സർക്കാരിനോട് ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്. സർക്കാരിന്റെ നിലപാട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP