Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണ്ണിടിച്ചിലിൽ കാണാതായ ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; ജമ്മു കശ്മീരിൽ മരിച്ചവരുടെ എണ്ണം 20 ആയി; പ്രളയ ഭീതി ഒഴിയുന്നതായി അധികൃതർ

മണ്ണിടിച്ചിലിൽ കാണാതായ ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; ജമ്മു കശ്മീരിൽ മരിച്ചവരുടെ എണ്ണം 20 ആയി; പ്രളയ ഭീതി ഒഴിയുന്നതായി അധികൃതർ

ശ്രീനഗർ: ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി. മണ്ണിടിച്ചിലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തിയതോടെയാണ് ജമ്മു കാശ്മീരിൽ മരണമടഞ്ഞവരുടെ നിരക്ക് ഇരുപതായി ഉയർന്നത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഝലം നദിയിലെ ജലനിരപ്പിൽ വന്ന ഗണ്യമായ കുറവോടെ പ്രളയ ഭീഷണിക്ക് സാധ്യത കുറഞ്ഞതായാണ് റിപ്പോർട്ട്. തെക്കൻ കാശ്മീരിലെ സംഗം മേഖലയിൽ കഴിഞ്ഞ ദിവസത്തെ നിരക്കായ 22.80 അടിയിൽ നിന്ന് 16.45 അടിയായാണ് കുറഞ്ഞത്. റാം മുൻഷി ബാഗിൽ 1.5 അടിയോളം കുറവനുഭവപ്പെട്ടു.

മോശം കാലാവസ്ഥയെത്തുടർന്ന് പ്രദേശവാസികൾ സുരക്ഷിതസ്ഥാനത്തേക്ക് അഭയം തേടുന്നത് തുടരുകയാണ്. കനത്ത മഴയിൽ കാശ്മീർ താഴ്‌വരയിലെ നിരവധി പ്രദേശങ്ങളിലും ജമ്മുവിലെ മേഖലകളിലും പ്രളയം ബാധിച്ചു. ബഡ്ഗാം ജില്ലയിലെ ലഡെൻ ഗ്രാമപ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയത്.

ദുരന്തബാധിതപ്രദേശത്തെ ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി ദേശിയദുരന്തനിവാരണസേനയുടെ (എൻ.ഡി.ആർ.എഫ്) എട്ടു സംഘങ്ങൾ കാശ്മീരിലേക്ക് തിരിച്ചു. താഴ്‌വരയിൽ പ്രളയം രൂക്ഷമായതായി പ്രാദേശിക ഭരണകൂടം പ്രഖ്യാപിച്ചതോടെ സഹായത്തിനായി സജ്ജമാക്കിയ നാലു ഹെലികോപ്റ്ററുകളും സായുധസേനയും വിന്യസിച്ചു.

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി കേന്ദ്രത്തിന്റെ അടിയന്തിരദുരിതാശ്വാസഫണ്ടിൽ നിന്ന് 200കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP