Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫ്രണ്ട്ഷിപ്പ് ഡേയിൽ പിതാവ് വസ്തുവിറ്റ 45 ലക്ഷം രൂപ കൂട്ടുകാർക്ക് വിതരണം ചെയ്ത് പതിനഞ്ച്കാരൻ; 15 ലക്ഷം രൂപ കൂലിപ്പണിക്കാരന്റെ മകന് കൊടുത്തു; മൂന്ന് ലക്ഷം മറ്റൊരു സഹപാഠിക്ക് കാറ് വാങ്ങാനും; സ്മാർട്ട് ഫോണും ബ്രൈയ്റ്റ് ലെറ്റും ഇതിന് പുറമേ; മകനൊപ്പിച്ച പണിയിൽ തലയ്ക്ക് കൈവെച്ച് രക്ഷിതാക്കൾ; നടപടിയുമായി വലഞ്ഞ് പൊലീസും

ഫ്രണ്ട്ഷിപ്പ് ഡേയിൽ പിതാവ് വസ്തുവിറ്റ 45 ലക്ഷം രൂപ കൂട്ടുകാർക്ക് വിതരണം ചെയ്ത് പതിനഞ്ച്കാരൻ; 15 ലക്ഷം രൂപ കൂലിപ്പണിക്കാരന്റെ മകന് കൊടുത്തു; മൂന്ന് ലക്ഷം മറ്റൊരു സഹപാഠിക്ക് കാറ് വാങ്ങാനും; സ്മാർട്ട് ഫോണും ബ്രൈയ്റ്റ് ലെറ്റും ഇതിന് പുറമേ; മകനൊപ്പിച്ച പണിയിൽ  തലയ്ക്ക് കൈവെച്ച് രക്ഷിതാക്കൾ; നടപടിയുമായി വലഞ്ഞ് പൊലീസും

മറുനാടൻ ഡെസ്‌ക്‌

മധ്യപ്രദേശ്: ഫ്രണ്ട്ഷിപ്പ് ഡേയിൽ പിതാവ് വസ്തു വിറ്റ് വീട്ടിൽ സൂക്ഷിച്ച പണത്തിൽ നിന്ന് 46 ലക്ഷം രൂപയെടുത്ത് കൂട്ടുകാർക്ക് വിതരണം ചെയ്ത് പതിനഞ്ചുകാരൻ. മധ്യപ്രദേശിലെ ജബൽപൂരിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്.

കെട്ടിടനിർമ്മാതാവായ കുട്ടിയുടെ പിതാവ് വസ്തു വിറ്റു കിട്ടിയ 60 ലക്ഷം രൂപ വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്നു. ഇതിൽനിന്ന് 45 ലക്ഷം രൂപ എടുത്താണ് കുട്ടി കൂട്ടുകാർക്ക് വിതരണം ചെയ്തത്. ഇതിൽ 15 ലക്ഷം രൂപ ഒരു ദിവസവേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കാണ് നൽകിയത്. മൂന്നു ലക്ഷം രൂപ ഹോംവർക്ക് ചെയ്തു കൊടുത്ത സുഹൃത്തിന് കൊടുത്തു. കുട്ടി നൽകിയ പണം ഉപയോഗിച്ച് ഒരു കൂട്ടുകാരൻ പുതിയ കാർ വരെ വാങ്ങി.

ബാക്കി തുകയ്ക്ക് സ്‌കൂളിലും കോച്ചിങ് സെന്ററിലുമുള്ള കൂട്ടുകാർക്ക് സ്മാർട്ട് ഫോണുകളും വെള്ളി ബ്രേയ്‌സ്ലെറ്റുകളും വാങ്ങി കൊടുത്തു. എടുത്ത 45 ലക്ഷത്തിൽ പതിനാലു ലക്ഷം രൂപയും സമ്മാനങ്ങൾ വാങ്ങാനാണ് കുട്ടി ചെലവഴിച്ചത്. പിതാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് മോഷണ ശ്രമം നടന്നതായുള്ള ലക്ഷണങ്ങൾ കണ്ടില്ല. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടി പണമെടുത്ത് കൂട്ടുകാർക്ക് വിതരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു. കുട്ടി നൽകിയ പണം അഞ്ച് ദിവസത്തിനുള്ളിൽ മടക്കി തരാൻ പൊലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP