Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനാലുകാരിക്ക് വില ഏഴ് ലക്ഷം രൂപ! മകളെ വിൽക്കാൻ ശ്രമിച്ച അച്ഛനും വാങ്ങാനെത്തിയവരും പിടിയിൽ; ഹരിയാനയിൽ നിന്നൊരു ക്രൂരുതയുടെ വാർത്ത ഇങ്ങനെ

പതിനാലുകാരിക്ക് വില ഏഴ് ലക്ഷം രൂപ! മകളെ വിൽക്കാൻ ശ്രമിച്ച അച്ഛനും വാങ്ങാനെത്തിയവരും പിടിയിൽ; ഹരിയാനയിൽ നിന്നൊരു ക്രൂരുതയുടെ വാർത്ത ഇങ്ങനെ

ജയ്പുർ: പതിന്നാലുകാരിയായ മകളെ ഏഴു ലക്ഷം രൂപയ്ക്കു വിൽക്കാൻ ശ്രമിച്ച പിതാവും വാങ്ങാനെത്തിയ മൂന്നു പേരും പിടിയിൽ. ആൾവാർ ജില്ലയിലെ ബുട്ടോളി ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണു കുറ്റവാളികളെ പിടികൂടാൻ സഹായിച്ചത്.

ഹരിയാനയിലെ ഭിവാനി ജില്ലയിൽനിന്നുള്ള മൂന്നു പേരാണ് കല്യാണം കഴിക്കുന്നതിനെന്ന വ്യാജേന കുട്ടിയെ വാങ്ങാൻ ശ്രമിച്ചത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മൂന്നു കുട്ടികളിൽ മൂത്തയാളാണു പെൺകുട്ടി. ഏഴു ലക്ഷം രൂപ പെൺകുട്ടിയുടെ പിതാവിനു നൽകിയായിരുന്നു പെൺകുട്ടിയെ കൊണ്ടു പോകാൻ ശ്രമിച്ചത്. പണം നൽകിയ ശേഷം കുട്ടിയെ പിതാവിന്റെ സഹായത്തോടെ കാറിലേക്കു തള്ളിക്കയറ്റുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ മൂന്നംഗ സംഘത്തെ തടഞ്ഞുവച്ചു. പൊലീസും എത്തി. പെൺകുട്ടിയിൽനിന്നു പരാതി സ്വീകരിച്ച പൊലീസ് പിതാവിനെയും വാങ്ങാനെത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. കുട്ടി ആവശ്യപ്പെട്ട പ്രകാരം അവളെ മുത്തശ്ശിയോടൊപ്പം അയയ്ക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP