Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ദിരയും ഹിറ്റ് ലറും ജനാധിപത്യത്തെ തച്ചുടച്ചവർ; ജനാധിപത്യത്തെ സേഛാധിപത്യ ആക്കി മാറ്റാൻ അവർ റിപ്പബ്ലിക്കൻ ഭരണഘടനയെ ഉപയോഗിച്ചു; അടിയന്തരാവസ്ഥയുടെ വാർഷികത്തിൽ കോൺഗ്രസിനെയും ഇന്ദിരഗാന്ധിയേയും വിമർശിച്ച് അരുൺ ജെയ്റ്റ്ലി

ഇന്ദിരയും ഹിറ്റ് ലറും ജനാധിപത്യത്തെ തച്ചുടച്ചവർ; ജനാധിപത്യത്തെ സേഛാധിപത്യ ആക്കി മാറ്റാൻ അവർ റിപ്പബ്ലിക്കൻ ഭരണഘടനയെ ഉപയോഗിച്ചു; അടിയന്തരാവസ്ഥയുടെ വാർഷികത്തിൽ കോൺഗ്രസിനെയും ഇന്ദിരഗാന്ധിയേയും വിമർശിച്ച് അരുൺ ജെയ്റ്റ്ലി

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: അടിയന്തരാവസ്ഥയുടെ 43ാം വാർഷിക ദിനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസിനെയു കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവും ധനമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലി. ഇന്ദിരയും ഹിറ്റ്ലറും ഭരണഘടനയെ റദ്ദു ചെയ്തു. ജനാധിപത്യത്തെ സേഛാധിപത്യ ആക്കി മാറ്റാൻ അവർ റിപ്പബ്ലിക്കൻ ഭരണഘടനയെ ഉപയോഗിച്ചവെന്നാണ് ജെയ്റ്റ്‌ലി വിമർശിച്ചത്. പാർലമെന്റിലെ പ്രതിപക്ഷത്തെ ഭൂരിപക്ഷം അംഗങ്ങളെയും ഹിറ്റ്ലർ അറസ്റ്റു ചെയ്തിരുന്നു. അങ്ങനെ ഹിറ്റ്ലറുടെ ന്യൂനപക്ഷ സർക്കാരിന് പാർലമെന്റിൽ 2/3 ഭൂരിപക്ഷം ലഭിച്ചുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

ഇന്ദിരയുടെ അസാധുവായ തെരഞ്ഞെടുപ്പ് സാധുകരിക്കാൻ ജനപ്രാതിനിധ്യ നിയമത്തിൽ മുൻകാല പ്രാബല്യത്തോടെ നിയമം ഭേദഗതി ചെയ്തു. പക്ഷേ, ഹിറ്റ്ലറെ പോലെയല്ല, ഇന്ദിര രാജ്യത്തിന്റെ നേതൃത്വം 'കുടുംബവാഴ്ച ജനാധിപത്യമാക്കി'മാറ്റി. ഹിറ്റ്ലറിനു സമാനമായ രീതിയിലാണ് ഇന്ദിര ഇന്ത്യയിലും അടിയന്തരാവസ്ഥ നടപ്പാക്കിയത്.

'ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ' എന്നാണ് അന്നത്തെ എഐസിസി പ്രസിഡന്റ് ദേവകാന്ത് ബറുവ വിശേഷിപ്പിച്ചത്. എന്നാൽ ഇന്ദിരയ്ക്കെഴുതിയ കത്തിൽ ജെ.പി അത് തിരുത്തി. 'നിങ്ങൾ രാജ്യത്തെ നിങ്ങളോട് തുല്യമാക്കരുത്. ഇന്ത്യ അനശ്വരയാണ്, എന്നാൽ നിങ്ങൾ അങ്ങനെയല്ല' എന്നും ജെ.പി മറുപടി നൽകിയിരുന്നുവെന്നും ജെയ്റ്റലി പറയുന്നു.

സേഛാധിപത്യത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെ കുറിച്ച് സാധാരണക്കാർക്ക് അറിവില്ലായിരുന്നു. എന്നാൽ നിർബന്ധിത വന്ധ്യംകരണം വന്നതോടെയാണ് പലർക്കും അത് ബോധ്യമായത്. മാധ്യമ സ്വാതന്ത്ര്യം പൂർണ്ണമായും ഭീതിയിലായി. ഒട്ടുമിക്ക പത്രാധിപരും മാധ്യമപ്രവർത്തകരും കീഴടങ്ങി. സേചാധിപത്യത്തേവാട് പലരും പൊരുത്തപ്പെട്ടു.

ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലുടെയാണ് അടിയന്തരാവസ്ഥ കാലത്ത് രാജ്യം കടന്നുപോയത്. രാഷ്ട്രീയ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു. അതിന്റെ് ഇരകളിൽ ഏറെയും പ്രതിപക്ഷ നേതാക്കളും ആർ.എസ്.എസുമായിരുന്നു. പലരും സത്യാഗ്രഹം നടത്തി. അറസ്റ്റു വരിച്ചുവെന്നും ജെയ്റ്റ്ലി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP