Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളപ്പണത്തിൽ വാഗ്ദാനം നൽകി കുടുങ്ങിയ മോദി സർക്കാർ വാക്കുപാലിക്കുമെന്ന് ആവർത്തിച്ച് വീണ്ടും; കള്ളപ്പണം നിക്ഷേപിച്ചാൽ 10 വർഷം തടവ് ശിക്ഷ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം; റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിനാമി നിക്ഷേപം തടയാനും നടപടി

കള്ളപ്പണത്തിൽ വാഗ്ദാനം നൽകി കുടുങ്ങിയ മോദി സർക്കാർ വാക്കുപാലിക്കുമെന്ന് ആവർത്തിച്ച് വീണ്ടും; കള്ളപ്പണം നിക്ഷേപിച്ചാൽ 10 വർഷം തടവ് ശിക്ഷ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം; റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിനാമി നിക്ഷേപം തടയാനും നടപടി

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി പ്രചരണ വേളയിൽ തുടങ്ങിയതാണ് കള്ളപ്പണം തിരികേ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നത്. ഇതിന് ശേഷം ഇക്കാര്യത്തിൽ നിന്നും ഉഴപ്പുന്ന കേന്ദ്രസർക്കാറിനെയാണ് കണ്ടത്. കള്ളപ്പണക്കാരുടെ പേര് വിവരങ്ങൾ പറയാൻ പോലും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ ഒരു പ്രമുഖപത്രമാണ് ഒടുവിൽ സ്വിസ് ബാങ്കിലെ കള്ളപ്പണക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമോ എന്ന കാര്യം പോലും ഇനിയും വ്യക്തമല്ല. എന്തായാലും അരുൺ ജെയ്റ്റലി അവതരിപ്പിച്ച ബജറ്റിൽ കള്ളപ്പണം നിക്ഷേപിക്കുന്നവർക്ക് 10 വർഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സമഗ്ര നിയമം അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമുണ്ടായി.

സമഗ്രനിയമം ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. കള്ളപ്പണം നിക്ഷേപിക്കുന്നവർക്ക് ചുമത്തുന്ന പിഴ 300 ശതമാനമാക്കും. കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാൻ നിയമ നടപടികൾ സ്വീകരിക്കും. രാജ്യത്തിനു പുറത്തെ കള്ളപ്പണം മടക്കിയെത്തിക്കാൻ നടപടി തുടങ്ങും. ഇതിനായി പ്രത്യേകം നിയമ ഭേദഗതി തന്നെ കൊണ്ടുവരും. കള്ളപ്പണം പിടിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവുശിക്ഷ നൽകും. കള്ളപ്പണം സൂക്ഷിച്ചാൽ ആസ്തിയുടെ 300 ശതമാനം പിഴ ഈടാക്കും.

ഒരു ലക്ഷം രൂപയിൽ ഉയർന്ന എല്ലാ വാങ്ങലിനും പാൻ കാർഡ് നിർബന്ധമാക്കും. റിയൽ എസ്‌റ്റേറ്റ് മേഖലയിലെ ബെനാമി ഇടപാടിനെതിരെ നടപടിയെടുക്കുമെന്നും പ്രഖ്യാപനമുണ്ട്. വിദേശത്തെ നിക്ഷേപങ്ങൾ മറച്ചുവച്ചുള്ള നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും റിട്ടേൺ ഫയൽ ചെയ്യാത്തതും ഏഴുവർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കും. രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചു.

നികുതി ചോർച്ച തടയുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തും. ഒരു കോടിയിൽ അധികം വാർഷിക വരുമാനമുള്ളവർക്ക് രണ്ടു ശതമാനം സർചാർജ് വരും. റിലയൻസ് സഹോദരന്മാർ അടക്കമുള്ള കോർപ്പറേറ്റ് ഭീമന്മാർ തന്നെയാണ് സ്വിസ് ബാങ്കിൽ നിക്ഷേപമുള്ള കള്ളപ്പണക്കാരെന്ന് നേരത്തെ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഇവർക്കെതിരെ നടപടി എടുക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. കള്ളപ്പണം നിയന്ത്രിക്കലും വിദേശത്തെ കള്ളപ്പണം തിരികെകൊണ്ടുവരുമെന്നതും ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇതിൽ വീഴ്‌ച്ച വരുത്തുന്നുവെന്ന ആരോപണം ശക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP